ഈരാറ്റുപേട്ട: ഡ്രസ്സ് ബാങ്ക് ഈരാറ്റുപേട്ടയുടെ സ്വപ്ന പദ്ധതി 'DBE മംഗല്യ' ഫെബ്രുവരി 23 ഞായറാഴ്ച നടക്കും. 2024 ഫെബ്രുവരി 22 ന് ആരംഭിച്ച മംഗല്യയുടെ പ്രധാന ലക്ഷ്യം അർഹതപ്പെട്ട ഒരു കുടുംബത്തിന്റെ വിവാഹത്തിന് 5 പവൻ സ്വർണം നൽകുക എന്നതായിരുന്നു. വരുന്ന ഞായറാഴ്ച്ച ഈരാറ്റുപേട്ട വ്യാപാരഭവനിൽ വച്ച് ഈ ലക്ഷ്യം പൂർത്തീകരിക്കപ്പെടുകയാണ്.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
ഡ്രസ്സ് ബാങ്ക് ആക്ടിങ് പ്രസിഡന്റ് ഷെമി നൗഷാദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ സ്വർണത്തിനുള്ള തുക കൈമാറും. ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൽഖാദർ മുഖ്യപ്രഭാഷണം നടത്തും.
ഡ്രസ്സ് ബാങ്ക് രക്ഷാധികാരി പ്രൊഫ. എ.എം റഷീദ് ടിബിഇ മംഗല്യയെക്കുറിച്ചു സംസാരിക്കും. ഈരാറ്റുപേട്ട KVVES പ്രസിഡന്റ് എഎംഎ ഖാദർ സന്ദേശം നൽകും. നൈനാർ ജുമാ മസ്ജിദ് പ്രസിഡന്റ് മുഹമ്മദ് സക്കീറും ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി വൈസ്‌ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്ല്യാസും ആശംസകൾ നേർന്നു സംസാരിക്കും. ഡ്രസ്സ് ബാങ്ക് എക്സിക്യൂട്ടീവ് മെമ്പറുമാരായ ഫാത്തിമ ശമ്മാസ് സ്വാഗതവും ഫാത്തിമ തസ്‌നി നന്ദിയും അറിയിക്കും.