ഈരാറ്റുപേട്ട: റസിഡൻറ് സ് അസോസിയേഷൻ്റെ ആ ഭിമുഖ്യത്തിലുള്ള കോട്ടയം ജില്ലയിലെ ആദ്യത്തെ ആഴ്ച ചന്ത പ്രവർത്തനം ആരംഭിച്ചു. കൃഷി വകുപ്പുമായി സഹകരിച്ച് നടക്കൽ കുഴിവേലി മഴവിൽ റസിഡൻ്റ്സ് അസോസിയേഷനാണ് ആഴ്ച ചന്ത ആരംഭിച്ചത്.
എല്ലാ വ്യാഴാഴ്ച തോറും പ്രവർത്തിക്കുന്ന ചന്തയിൽ നിന്നും കർഷകർ ഉല്പാദിപ്പിക്കുന്ന പച്ചക്കറി ഉൾപ്പെടെയുള നാടൻ ഉല്ലന്നങ്ങൾ വാങ്ങാവുന്നതാണ്. ആഴ്ച ചന്ത ഈരാറ്റുപേട്ട നഗരസഭ വൈസ് ചെയർമാൻ അഡ്വ. വി.എം മുഹമ്മദ് ഇല്യാസ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ റൂബിന നാസർ അദ്ധ്യക്ഷ ആയിരുന്നു.
മഴവിൽ പ്രസിഡൻ്റ് പി.എം മുഹമ്മദ് ആരിഫ്, ജനറൽ സെക്രട്ടറി വി.ടി ഹബീബ്, കൃഷി ഓഫീസർ രമ്യ ആർ, അസിസ്റ്റൻ്റ് ഡയറക്ടർ അശ്വതി വിജയൻ, കൗൺസിലർമാരായ ഹബീബ് കപ്പിത്താൻ, ഫാസില അബ്സർ, ഡോ. സഹ് ല ഫിർദൗസ്, ലിസമ്മ ജോയി, കെ.കെ മുഹമ്മദ് സാദിക്, ഷിജി ആരിഫ്, റജീന യൂസുഫ്, ഷബീർ കുന്നപ്പള്ളി, സിബിക്കുട്ടി മാത്യു എന്നിവർ സംസാരിച്ചു.