ഈരാറ്റുപേട്ട: മുസ്ലിംലീഗ് മൂന്നാം ഡിവിഷൻ കമ്മിറ്റിയുടെ ആദിമുഖ്യത്തിൽ പരിശുദ്ധ റമദാന് സ്വാഗതം എന്ന പ്രമേയവുമായി ഫെബ്രുവരി 9 മുതൽ മാർച്ച് 9 വരെയുള്ള മുന്നൊരുക്കം ക്യാമ്പയിന് തുടക്കമായി.
പൊതു ഇട ശുചീകരണം, മതബോധന ക്ലാസ്സുകൾ, കാരുണ്യക്കിറ്റ് വിതരണം, ഭവന സൗഹൃദ സന്ദർശനം എന്നീ പ്രോഗ്രാമുകൾ കാമ്പയിൻ്റെ ഭാഗമായി നടക്കും.
വെളിയത്ത് റോഡ് തോട് ഇവ ശുചീകരിച്ച് കാമ്പയിൽ ഉൽഘാടനം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എ.മാഹിൻ ഉൽഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ സുനിതാ ഇസ്മായിൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.