ഈരാറ്റുപേട്ട: കോട്ടയം ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഹരിത സഭയുടെ നേതൃത്വത്തിൽ നടത്തുന്ന വലിച്ചെറിയൽ മുക്ത ക്യാമ്പയിൻ ആലോചനാ യോഗം ഈരാറ്റുപേട്ട ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി സ്റ്റാൻഡ് മുതൽ ചേന്നാട് കവല വരെയുള്ള റോഡിൻ്റെ ഇരു വശങ്ങളിലും സ്കൂൾ ക്യാംപസിലും സൗന്ദര്യവൽക്കരണം നടത്തും. കൂടാതെ വെയിറ്റിംഗ് ഷെഡ്ഡും സ്കൂളിൻ്റെ പ്രധാന കവാടവും ഹരിതാഭവും മാലിന്യമുക്തവും വലിച്ചെറിയൽ മുക്തവുമാക്കും.
നഗരസഭാ ചെയർപേഴ്സൺ സുഹുറ അബ്ദുൾഖാദർ യോഗം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് അനസ് പാറയിൽ അധ്യക്ഷത വഹിച്ചു. പൊളിറ്റിക്കൽ സയൻസ് അധ്യാപിക കെ.എസ്. സിന്ദുമോൾ പദ്ധതി വിശദീകരിച്ചു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷെഫ്ന അമീൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഹാന ജിയാസ്, വാർഡ് കൗൺസിലർ ഫാത്തിമ മാഹീൻ, പ്രിൻസിപ്പൽ എസ്.ഷീജ, എസ് എം ഡി സി ചെയർമാൻ വി. എം.അബ്ദുള്ള ഖാൻ, എസ് എം സി ചെയർമാൻ യൂസുഫ്, വൈസ് പ്രിൻസിപ്പൽ സിസി പൈകട, ബി എഡ് കോളജ് പ്രിൻസിപ്പൽ റോസ്‌ലിറ്റ് മൈക്കിൾ, സ്റ്റാഫ് സെക്രട്ടറി അഗസ്റ്റിൻ സേവ്യർ, ബിൻസിമോൾ ജോസഫ്, എൽസമ്മ ജേക്കബ്, ഹരിതസഭ സ്കൂൾ കോർഡിനേറ്റർ അഞ്ജന സി നായർ, സഹദുൽ ഫറൂക്ക് എന്നിവർ പ്രസംഗിച്ചു.