ഈരാറ്റുപേട്ട നഗരസഭയുടെ വൈസ് ചെയർമാൻ സ്ഥാനത്തു നിന്ന് അഡ്വ വി എം മുഹമ്മദ് ഇല്യാസ് രാജിവെച്ചു. രാജിക്കത്ത് നഗരസഭാ സെക്രട്ടറി നാൻസി വർഗീസിന് കൈമാറി.
ഏറെ നാളായി കോൺഗ്രസിനുള്ളിൽ നിലനിൽക്കുന്ന അഭിപ്രായ ഭിന്നതയെത്തുടർന്നാണ് ഇല്യാസിൻ്റെ രാജി. പാർട്ടിയെയും പ്രവർത്തകരെയും മറന്നുള്ള ഇല്യാസിൻ്റെ പ്രവർത്തന ശൈലിയ്ക്കെതിരെ യൂത്ത് കോൺഗ്രസിലും മറ്റും ശക്തമായ പ്രതിഷേധം നിലനിന്നിരുന്നു.
രാജി ആവശ്യം ഉയർത്തിയവരോട് ബജറ്റിനു ശേഷം രാജി വെയ്ക്കാമെന്നായിരുന്നു വാക്ക്. പറഞ്ഞ വാക്ക് പാലിച്ചു കൊണ്ടാണ് ഇല്യാസ് ഇപ്പോൾ രാജി വെച്ചിരിക്കുന്നത്.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800