ഇരുമാപ്രാമറ്റം: എം ഡി സി എം എസ് ഇരുമാപ്രാമറ്റം ഹൈസ്കൂളിൽ "ആരവം" എന്ന പേരിൽ എഴുപത്താഞ്ചാമത് സ്ക്കൂൾ വാർഷികവും, രക്ഷാകത്തൃ സമ്മേളനവും, അവാർഡ് ദാനവും, ആദരിക്കലും നടത്തപ്പെട്ടു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
പരിപാടിയുടെ ഉത്ഘാടനം പി റ്റി എ പ്രസിഡന്റ് ജഗ്ഗു സാമിന്റെ അധ്യക്ഷതയിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് നിർവഹിച്ചു. കോർപ്പറേറ്റ് മാനേജർ ജെസ്സി ജോസഫ് മുഖ്യപ്രഭാഷണവും റവ: റോയ് പി തോമസ് അനുഗ്രഹപ്രഭാഷണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി ജോസഫ് അവാർഡ്ദാനം നിർവഹിച്ചു.
അനുരാഗ് പാണ്ടിക്കാട്ട്, ഡെൻസി ബിജു, റ്റി ജെ ബെഞ്ചമിൻ, സണ്ണി മാത്യു, സിബി മാത്യു പ്ലാത്തോട്ടം, ദീപാ മോൾ ജോർജ്ജ്, റ്റിറ്റോ റ്റി തെക്കേൽ, ജോസഫ് ചാക്കോ, സോഫിയ ജെയ്സൺ, ലിന്റാ ദാനിയേൽ, സൂസൻ വി ജോർജ്ജ്, റബേക്കാ എം ഐ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അനസ് കേരയുടെ നേതൃത്വത്തിൽ മെന്റലിസം ഷോയും നടത്തപ്പെട്ടു.
