പാലാ: ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ മൂന്നു മൃതദേഹങ്ങൾ കണ്ടെത്തി. ഒരു സ്ത്രീയും 2 പെൺകുട്ടികളുമാണു മരിച്ചത്. ഇവർ ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല.
മരിച്ചത് അമ്മയും മക്കളും ആണെന്നാണു സൂചന. ട്രെയിൻ ഇടിച്ചാണ് ഇവർ മരിച്ചതെന്നാണു പ്രാഥമിക നിഗമനമെന്ന് ഏറ്റുമാനൂർ പൊലീസ് പറഞ്ഞു.
മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതിനാൽ അഗ്നിശമന സേനയും സ്ഥലത്തെത്തി. ട്രാക്കിൽ തടസ്സമുള്ളതിനാൽ ട്രെയിനുകൾ പിടിച്ചിടുകയാണ്. വന്ദേഭാരത് ഉൾപ്പെടെയുള്ളവ വൈകുമെന്നു റെയിൽവേ അറിയിച്ചു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800