കുറവിലങ്ങാട്: കാപ്പുന്തലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ വിപണന കേന്ദ്രം, സഹകരണ ബാങ്ക് കെട്ടിടത്തിൽ കോട്ടയം ജില്ലാ പഞ്ചായത്ത് ആക്ടിങ്ങ് പ്രസിഡണ്ട് ജോസ് പുത്തൻ കാലാ ഉത്ഘാടനം ചെയതു. ഫാത്തിമാപുരം പള്ളി വികാരി ഫാ മാത്യു തേവർകുന്നേൽ, PSWS അസി ഡയറക്ടർ ഫാ ഇമ്മാനുവൽ കാഞ്ഞിരത്തിങ്കൽ എന്നിവർ ചേർന്ന് ആശിർവാദം നിർവ്വഹിച്ചു.
പ്രസ്തുത ചടങ്ങിൽ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിസണ്ട് ജോൺസൺ കൊട്ടുകാപ്പള്ളി ആദ്യവിൽപനയും, നബാർഡ് ജീല്ലാ മാനേജർ റെജി വർഗീസ് മുഖ്യ പ്രഭാഷണവും നടത്തുകയുണ്ടായി. കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡണ്ട് എൻ ബി സ്മിത, ഞീഴൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീകല പ്രദീപ് പത്താം വാർഡ് മെമ്പർ തോമസ് പനയക്കൽ,
കമ്പനി ചെയർമാൻ ജോസ് കെ ജോർജ് കുരിശുംമൂട്ടിൽ, ഡയറക്ടർമാരായ ജോയി ജോസഫ് പഴയ കാലയിൽ, ജെയിംസ് പി ഉള്ളാട്ടിൽ, PSWS പ്രോജക്ട് ഓഫീസർ പി വി ജോർജ് പുരയിടം, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി സെബാസ്റ്റ്യൻ, കടുത്തുരുത്തി കുഷി ഓഫിസർ സിദ്ധാർത്ത് എന്നിവർ ആശംസകളറിയിച്ചു. കമ്പനിയുടെ വിവിധ ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് ഭാരവാഹികൾ വിശദീകരിച്ചു,