ഈരാറ്റുപേട്ട: തിടനാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച സയൻസ് ലാബിന്റെ ഉദ്ഘാടനവും 10 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മാണം ആരംഭിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാർ പദ്ധതിയായ സ്കിൽ ഡെവലപ്മെന്റ് സെന്ററിന്റെ നിർമ്മാണ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ് നിർവഹിച്ചു.
ഇതോടൊപ്പം കെമിസ്ട്രി ലാബിന് 5 ലക്ഷം രൂപയും പഴയ കെട്ടിടത്തിന്റെ സീലിംഗ് നിർമിക്കുന്നതിന് 5 ലക്ഷം രൂപയും അനുവദിച്ചതായി ഷോൺ ജോർജ് പറഞ്ഞു. നിലവിലെ പഴയ കെട്ടിടങ്ങളുടെ നവീകരണങ്ങൾക്കായി അനുവദിച്ചിട്ടുള്ള 20ലക്ഷം രൂപയ്ക്ക് പുറമെയാണ് ഈ തുക അനുവദിച്ചിട്ടുള്ളത് കേന്ദ്രസർക്കാർ വിഭാവനം ചെയ്ത സ്കിൽ ഡെവലപ്മെന്റ് സെന്ററിൽ ആരംഭിക്കുന്ന കോഴ്സുകൾക്ക് വലിയ രീതിയിൽ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും ഷോൺ ജോർജ് അഭിപ്രായപ്പെട്ടു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്കറിയ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് മുഖ്യ അതിഥിയായിരുന്നു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഔസേപ്പച്ചൻ കല്ലങ്കാട്ട്, മെമ്പർമാരായ സന്ധ്യ ശിവകുമാർ, ജോയിച്ചൻ കാവുങ്കൽ, അലക്സാണ്ടർ കെ വി, ഹെഡ്മിസ്ട്രസ് പ്രതിഭ പടനിലം, പ്രിൻസിപ്പൽ ശാലിനി റാണി എന്നിവർ പ്രസംഗിച്ചു.