മേലുകാവ്മറ്റം: മേലുകാവ് ഹെന്ററി ബേക്കർ കോളേജ് എൻ എസ് എസ് യൂണിറ്റും, കോളേജിലെ പൂർവ വിദ്യാർത്ഥികളും, ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും, പാലാ ബ്ലഡ് ഫോറവും, സംയുക്തമായി കോട്ടയം എസ് എച്ച് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ മെഗാ ബ്ലഡ് ഡൊണേഷൻ ക്യാമ്പും സൗജന്യ ഡയാലിസിസ് കിറ്റ് വിതരണവും നാളെ (ഫെബ്രുവരി 4) നടക്കും.
പരിപാടിയുടെ ഉത്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രഫ: ഡോക്ടർ ഗിരീഷ്കുമാർ ജി എസിന്റെ അധ്യക്ഷതയിൽ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ: ഷോൺ ജോർജ്ജ് നിർവഹിക്കുന്നു. ഡയാലിസിസ് കിറ്റ് വിതരണ ഉത്ഘാടനം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാറിയാമ്മ ഫെർണാണ്ടസും മുഖ്യപ്രഭാഷണം മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസുക്കുട്ടി ജോസഫും നടത്തും.