മേലുകാവ്മറ്റം: മേലുകാവ് ഹെൻട്രി ബേക്കർ കോളേജിൽ മെഗാ പൂർവ്വ വിദ്യാർത്ഥി സംഗമവും പൂർവ്വ അധ്യാപകരെ ആദരിക്കലും അനുസ്മരണവും നടന്നു. 1981 മുതൽ 87 വരെയുള്ള ഏഴ് ബാച്ചുകളുടെ മെഗാ പൂർവ്വ വിദ്യാർത്ഥി സംഗമവും അന്നുണ്ടായിരുന്ന അധ്യാപകരെ ആദരിക്കലും നമ്മളിൽ നിന്നും വേർ പിരിഞ്ഞു പോയവരെ അനുസ്മരിക്കുന്നതുമായ ചടങ്ങാണ് നടന്നത്.
മേലുകാവ് ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് ഫ്രാൻസിസ് തിരുമേനിയുടെ അധ്യക്ഷതയിൽ മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഡോക്ടർ ഗിരീഷ് കുമാർ ജി എസ് മുഖ്യപ്രഭാഷണം നടത്തി.