കോട്ടയം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടി) കോട്ടയത്തിന്റെ ആറാമത് ബിരുദദാന ചടങ്ങ് 2024 വിപുലമായ പരിപാടികളോടെ നടന്നു. 217 ബി.ടെക് ബിരുദധാരികൾക്കും, 55 എം.ടെക് ബിരുദധാരികൾക്കും, 5 പി.എച്ച്.ഡി. സ്കോളർമാർക്കും, 1 ബി.ടെക്-എം.എസ്. സ്കോളർക്കും ബിരുദം മന്ത്രി സമ്മാനിച്ചു. അരമണിക്കൂറോളം നീണ്ട മന്ത്രിയുടെ പ്രസംഗം ശ്രീ നാരായണ ഗുരുവിന്റെ വിദ്യകൊണ്ട് പ്രബുദ്ധരാകുവിൻ എന്ന് തുടങ്ങുന്ന സന്ദേശം ഓർമ്മിപ്പിച്ചുകൊണ്ടാണ് ആരംഭിച്ചത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI)യും സൈബർ സുരക്ഷയും ഇന്നത്തെ ലോകത്തിൽ അനിവാര്യമാണ് എന്ന് മന്ത്രി പറഞ്ഞു. AIയും സൈബർ സുരക്ഷയും സംബന്ധിച്ച പുതിയ വെല്ലുവിളികൾ പ്രതിരോധിക്കാൻ ഈ മേഖലകളിൽ കൂടുതൽ ഗവേഷണവും വികസനവും ആവശ്യമാണ് എന്നും അവർ ഊന്നിപ്പറഞ്ഞു. കോട്ടയത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയുടെ (IIIT) നേട്ടങ്ങളും മന്ത്രി എടുത്ത്പറഞ്ഞു. പ്രത്യേകിച്ച് AI, സൈബർ സുരക്ഷ എന്നിവയിൽ നടത്തിയ ഗവേഷണങ്ങളും വികസനങ്ങളും പ്രതിപാദിച്ചു. കോട്ടയം ഐഐടി ആരംഭിച്ച് ചുരുങ്ങിയ കാലങ്ങൾക്കൊണ്ട് വലിയ നേട്ടം കൈവരിച്ച് രാജ്യത്ത് ഐ ഐറ്റികളിൽ മുൻനിരയിലെത്തിയെന്ന് മന്ത്രി പറഞ്ഞു. പ്രസംഗത്തിന്റെ വീഡിയോ പൂർണരൂപം കാണാം..
2015-ൽ സ്ഥാപിതമായ ദേശീയ ഇൻസ്റ്റിറ്റ്യൂഷനാണ് ഐഐഐടി കോട്ടയം, ജോസ്.കെ.മാണി എം പി കോട്ടയത്തുനിന്നുള്ള പാർലമെൻ്റ് അംഗമായിരുന്ന കാലഘട്ടത്തിലാണ് പാലായിൽ ട്രിപ്പിൾ ഐ.ടി സ്ഥാപിക്കുന്നതിനായുള്ള നടപടികൾ ആരംഭിച്ചത്. ഒരു പതിറ്റാണ്ടു കൊണ്ട് ഐ.ടി വിദ്യാഭ്യാസത്തിൽ ദേശീയ മുൻഗണനാ വിഭാഗത്തിൽ പാലാ ട്രിപ്പിൾ ഐ റ്റി വലിയ കുതിപ്പാണ് ഉണ്ടാക്കിയത്. ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭമായ ടെക്നോളജി ഇൻസ്റ്റിറ്റ്യൂഷനുകളിൽ ഒന്നായി ഇതിനോടകം ട്രിപ്പിൾ ഐ റ്റി കോട്ടയം മാറിയിട്ടുണ്ട്.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800