Hot Posts

6/recent/ticker-posts

"പ്രണയിക്കാം ശുദ്ധജലത്തെ... അകറ്റാം അർബുദത്തെ" ജൽ ജീവൻ മിഷൻ കലാജാഥ നടന്നു

കിടങ്ങൂർ: രാജ്യവ്യാപകമായി എല്ലാ ഗ്രാമീണ വീടുകളിലും ശുദ്ധമായ കുടിവെള്ളം പൈപ്പു കണക്ഷനിലൂടെ ലഭ്യമാക്കുവാൻ കേന്ദ്ര,സംസ്ഥാന സർക്കാരുകൾ സംയുക്‌തമായി ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന ജൽ ജീവൻ മിഷൻ്റെ സന്ദേശം പൊതുജനങ്ങളിലെത്തിക്കുന്നതിനായി കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി "പ്രണയിക്കാം ശുദ്ധജലത്തെ അകറ്റാം അർബുദത്തെ" എന്ന മുദ്രാവാക്യവുമായി ചേർപ്പുങ്കൽ ബി.വി.എം കോളജ് സോഷ്യൽവർക്ക് ഡിപ്പാർട്ടുമെൻ്റിൻ്റെ സഹകരണത്തോടെ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഫ്ലാഷ് മോബും സ്ട്രീറ്റ് പ്ലേയും ഉൾപ്പെടെയുള്ള കലാജാഥയും റാലിയും സംഘടിപ്പിച്ചു. 

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
രാവിലെ ഒൻപതരയ്ക്ക് ചേർപ്പുങ്കൽ ഹൈസ്കൂൾ അങ്കണത്തിൽ കലാജാഥയുടെ ഉദ്ഘാടനം ബി.വി.എം കോളജ് പ്രിൻസിപ്പൽ റവ.ഡോ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴി, ജൽ ജീവൻ മിഷൻ പ്രോജക്‌ട് ഓഫീസർ ഷീബാ ബെന്നിക്ക് ജെ.ജെ.എം ഫ്ലാഗ് കൈമാറിക്കൊണ്ട് നിർവ്വഹിച്ചു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ഡയറക്ടർ ഇൻ ചാർജ് റവ.ഫാ.ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു.  ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബോബിച്ചൻ മാത്യു, മിനി ജറോം, സുനി അശോക്, ഹോളി ക്രോസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. മാത്യു കുറ്റിയാങ്കൽ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ഷാജി ജോസഫ് വില്ലൻ കല്ലുങ്കൽ, ഐ.എസ്.എ പ്ലാറ്റ്ഫോം സംസ്ഥാന വൈസ് ചെയർമാൻ ഡാൻ്റീസ്‌ കൂനാനിക്കൽ, പി.എസ്.ഡബ്ലിയു.എസ് പ്രോജക്ട് ഓഫീസർ മെർളി ജയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.   
പതിനൊന്ന് മണിക്ക് കിടങ്ങൂർ ബസ്‌വേ സ്റ്റാൻ്റിൽ കലാ ജാഥയ്ക്ക്  ബ്ലോക്കു പഞ്ചായത്തംഗം പ്രൊഫ. മേഴ്സി ജോൺ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രശ്മി രാജേഷ്, പഞ്ചായത്തംഗങ്ങളായ  ലൈസമ്മ ജോർജ്, കുഞ്ഞുമോൾ റ്റോമി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഉച്ചയ്ക്ക് പന്ത്രണ്ടിന് കിടങ്ങൂർ അമ്പലം ജംഗ്ഷനിൽ ഫ്ലാഷ് മോബിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ സനിൽകുമാർ നിർവ്വഹിച്ചു. ബ്ലോക്കു പഞ്ചായത്തംഗം അശോക് കുമാർ പൂതമന അദ്ധ്യക്ഷത വഹിച്ചു. 
കിടങ്ങൂർ ഗവ. യു.പി.സ്കൂൾ ജംഗ്ഷനിൽ ഫ്ലാഷ് മോബിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രശ്മി രാജേഷ് നിർവ്വഹിച്ചു. സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ സനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. കൂടല്ലൂർ ജംഗ്ഷനിൽ ഫ്ലാഷ്മോബിൻ്റെ ഉദ്ഘാടനം പഞ്ചായത്തംഗം ടീനാ മാളിയേക്കൽ നിർവ്വഹിച്ചു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ജൽ ജീവൻ മിഷൻ പ്രോജക്ട് മാനേജർ  ഡാൻ്റീസ് കൂനാനിക്കൽ അദ്ധ്യക്ഷത വഹിച്ചു. 
ബി.വി.എം കോളജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻ്റ് മേധാവി ദീപാ ബാബു, പ്രോഗ്രാം ഇൻ ചാർജ് ബ്രിസ്റ്റോ മാത്യു, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ പ്രോജക്ട് ഓഫീസർമാരായ പി.വി. ജോർജ് പുരയിടം,  സി.എസ്. ഉല്ലാസ്, സെബാസ്റ്റ്യൻ ആരുച്ചേരിൽ, ഷീബാ ബെന്നി, എബിൻ ജോയി, അനുസാബു തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം കൊടുത്തു. കിടങ്ങൂർ ഗ്രാമ പഞ്ചായത്തിൽ അൻപത്തിയഞ്ചു കോടിയുടെ കുടിവെള്ള വിതരണ പദ്ധതികളാണ് ജൽ ജീവൻ മിഷൻ്റെ ഭാഗമാ യി കേരള വാട്ടർ അതോറിറ്റി നട പ്പിലാക്കുന്നത്.


Reactions

MORE STORIES

ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ഒന്നും മൂന്നും സ്ഥാനം ഉൾപ്പെടെ 14 എ ഗ്രെയ്ഡോടെ മികച്ച നേട്ടം
ചേർപ്പുങ്കൽ ബി വി എം കോളേജിൽ അധ്യാപക ഒഴിവ്
മന്ത്രിസഭയുടെ നാലാം വാർഷികം: ജില്ലയിൽ വിപുലമായ പരിപാടികൾ
ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണയുമായി കോൺഗ്രസ് ധർണ്ണ
ഓട്ടിസം അവബോധ പരിപാടിയും പരിശോധനാ ക്യാമ്പും കോട്ടയത്ത്
പാലാ എസ്.എച്ച്. മീഡിയയുടെ 'സിഗ്നേച്ചർ ഓഫ് ഗോഡ്' ഷോർട്ട് ഫിലിം റിലീസിംഗ് മാർച്ച് 30 ന്