കടനാട്: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി കടനാട് പഞ്ചായത്തിൽ അഞ്ച് മിനി മാസ്ററ് ലൈറ്റുകൾ കൂടി സ്ഥാപിക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ അറിയിച്ചു.
കാവുംകണ്ടംപള്ളി ജംഗ്ഷൻ, ഇഞ്ചികാവ് ജംഗ്ഷൻ, ഐങ്കൊമ്പ് അഞ്ചാം മൈൽ ജംഗ്ഷൻ, കരിവയൽ ജംഗ്ഷൻ, ബംഗ്ളാംകുന്ന് കോളനി ജംഗ്ഷൻ എന്നിവിടങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിക്കുന്നത്.