Hot Posts

6/recent/ticker-posts

'കരുതൽ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

കോട്ടയം: കരുതലിന്റെ ആദ്യ ലൂക്ക് പോസ്റ്റർ പ്രകാശനം ചെയ്തു. ചലിച്ചിത്ര മേഖലയിലെ പ്രശസ്ത താരങ്ങളായ ജോൺ കൈപ്പള്ളി, മിയാ ജോർജ്ജ്, ശ്രീകാന്ത് മുരളി, അലക്സാണ്ടർ പ്രശാന്ത്, ഭഗവത് മാനുൽ,മിനാക്ഷി ഉൾപ്പെടെയുള്ള വൻതാരനിരകളുടെ സോഷ്യൽ മീഡിയ പേജുകൾ വഴിയാണ് പ്രചാരണ പ്രവർത്തനങ്ങൾ തുടക്കമായത്. 
എളൂർ മീഡിയയുടെ ബാനറിൽ കോട്ടയം കിംഗ്സിന്റെ ജോമി ജോസ് കൈപ്പാറേട്ട് കഥ എഴുതി സംവിധാനം നിർവഹിക്കുന്ന കരുതലിൻ്റെ തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ സാബു ജയിംസ് കൈകാര്യം ചെയ്യുന്നു. പ്രശാന്ത് മുരളി, സിബി തോമസ്, സുനിൽ സുഖദ, കോട്ടയം രമേശ്, ഐശ്വര്യ നന്ദൻ, മോളി പയസ്, സ്റ്റീഫൻ ചെട്ടിക്കൻ, ജോ സ്റ്റീഫൻ, RJ സൂരജ്, തോമസ്കുട്ടി അബ്രാഹം, ജോ സ്റ്റീഫൻ, റോബിൻ സ്റ്റീഫൻ, മാത്യു മാപ്ലേട്ട്, ജോസ് കൈപ്പാറേട്ട്, ബെയ്ലോൺ എബ്രഹാം, റിജേഷ് കൂറാനാൽ, ടോമി ജോസഫ്, മനു ഭഗവത്, മായാ റാണി, ഷെറിൻ,  ഷാൻ്റി മോൾ വിൽസൺ, നൈന മഹേഷ്, സ്മിതാ ലൂക്ക്, ബിജിമോൾ സണ്ണി എന്നിവരോടൊപ്പം നിരവധി പുതുമുഖ അഭിനേതാക്കളും  ഈ ചിത്രത്തിൽ ഉണ്ട്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷാലിൻ ഷിജോ കുര്യൻ പഴേംമ്പള്ളിൽ, കോ പ്രൊഡ്യൂസേഴ്സ്: റോബിൻ സ്റ്റീഫൻ, മാത്യൂ മാപ്ലേട്ട്, ജോ സ്റ്റീഫൻ, ടോമി ജോസഫ്, സ്റ്റീഫൻ മലയേമുണ്ടയ്ക്കൽ ക്രിയേറ്റീവ് പ്രൊഡ്യൂസർ: സ്റ്റീഫൻ ചെട്ടിക്കൻ, അസോസിയേറ്റ് ഡയറക്ടർ; സുനീഷ് കണ്ണൻ, അസോസിയേറ്റ് ക്യാമറാമാൻ: വൈശാഖ് ശോഭന കൃഷ്ണൻ, മെയ്ക്കപ്പ്: പുനലൂർ രവി, അസോസിയറ്റ്: അനൂപ് ജേക്കബ്, പ്രൊഡക്ഷൻ കൺട്രോളർ &പിആർഒ:  ബെയ്ലോൺ അബ്രാഹം, കോസ്റ്റ്യൂമർ: അൽഫോൻസ് ട്രീസ പയസ്. കരുതലിന്റെ ചിത്രീകരണം കോട്ടയത്തെ വിവിധ സ്ഥലങ്ങളിൽ പുരോഗമിക്കുന്നു.


Reactions

MORE STORIES

അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു