പാലാ: സംസ്ഥാന ബജറ്റിൽ വിവിധ പദ്ധതികൾക്കായി തുക വകയിരുത്തുന്നതിന് ഇടപെടൽ നടത്തിയ ജോസ്.കെ.മാണി എം.പിയെ കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു.
പാലാ ഇൻഫോസിറ്റിയ്ക്ക് ആരംഭം കുറിക്കുന്നതിനും, പുലിയന്നൂരിൽ പ്രാരംഭ ഘട്ട നിർമ്മാണം നടത്തി വരുന്ന ഹോട്ടൽ മാനേജ്മെൻ്റ് ഇൻസ്റ്റിറ്യൂട്ട്, പാലാ ജനറൽ ആശുപത്രി ക്യാൻസർ സെൻ്റെർ, എക്സിക്യൂട്ടീവ് എംപ്ലോയ്മെൻ്റ് എക്സഞ്ച് പാലാ ബ്രാഞ്ച് ഓഫീസും സ്കിൽ ഡവലപ്‌മെൻ്റ് സെൻ്ററിനും ജനറൽ ആശുപത്രി റോഡ്, ഡിജിറ്റൽ എക്സറേ മിഷ്യനുമായി ബജറ്റ് വിഹിതം ഉറപ്പു വരുത്തിയതായി യോഗം ചൂണ്ടിക്കാട്ടി.