കൊല്ലം: തീരദേശ മണല്‍ ഖനന പദ്ധതിയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് കേരള മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് (എം) കൊല്ലം ശക്തികുളങ്ങരയില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു.
ശക്തികുളങ്ങര വികാരി ഫാ. രാജേഷ് മാര്‍ട്ടിന്‍, നീണ്ടകര വികാരി ഫാ. റോള്‍ഡന്‍ ജേക്കബ്, കേരള ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പീറ്റര്‍ മര്‍ത്യാസ്, ധീവരസഭ ജില്ലാ പ്രസിഡന്റ് രാജു മുള്ളിക്കല്‍, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് (എം) സംസ്ഥാന - ജില്ലാ നേതാക്കള്‍, കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടി എം.എല്‍.എ മാര്‍, സംസ്ഥാന ജില്ലാ നേതാക്കള്‍ തുടങ്ങിയവര്‍ ധര്‍ണ്ണയില്‍ പങ്കെടുത്തു.
"കേരളത്തിന്റെ താല്‍പര്യങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളും സമുദ്ര സമ്പത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും പരിഗണിക്കാതെയാണ് വലിയ തോതിലുള്ള മണല്‍ ഖനനം കൊല്ലത്ത് ആരംഭിക്കുവാന്‍ പോകുന്നത്. ഖനനാനുമതിയിലൂടെ കേരളത്തിലെ 10 ലക്ഷം മത്സ്യത്തൊഴിലാളികളെ കുടിയിറക്കാനും നാടുകടക്കത്താനുമുള്ള ഗൂഢ പദ്ധതിയാണ് അണിയറയില്‍ ഒരുങ്ങുന്നത്. പ്രളയകാലത്ത് രക്ഷാകരം നീട്ടിയവരാണ് തീരദേശ മത്സ്യത്തൊഴിലാളികള്‍. തീരദേശ മണല്‍ ഖനനം എന്ന ഭീഷണിയെ അവര്‍ നേരിടുമ്പോള്‍ അവരുടെ കരം പിടിച്ചു കടല്‍ത്തീരങ്ങളില്‍ പ്രതിരോധം തീര്‍ക്കാന്‍ നമ്മള്‍ ഓരോരുത്തര്‍ക്കും ബാധ്യതയുണ്ടെന്ന് ജോസ് കെ മാണി പറഞ്ഞു.
"സാധ്യമായ നിയമ പോരാട്ടങ്ങളിലൂടെയും രാഷ്ട്രീയ സമര മുന്നേറ്റങ്ങളിലൂടെയും കേരള കടല്‍ത്തീരത്തെയും അവിടുത്തെ ലക്ഷക്കണക്കിന് താമസക്കാരുടെയും അവരുടെ ഉപജീവനത്തേയും എന്ത് വില കൊടുത്തും സംരക്ഷിക്കണം എന്നും അദ്ദേഹം അറിയിച്ചു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800