അങ്കമാലി: രാസലഹരികളുടെ വ്യാപനം കേരളത്തെ ഭ്രാന്താലയ മാക്കി മാറ്റുകയാണെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ പറഞ്ഞു. കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും അങ്കമാലി മർച്ചൻറ് അസോസിയേഷൻ യൂത്ത് വിംഗിൻ്റെയും നേതൃത്വത്തിൽ അങ്കമാലിയിൽ ലഹരിവ്യാപനത്തിനെതിരെ നടത്തിയ പ്രതിഷേധ സമരജ്വാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ധേഹം.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
കേരളം ലഹരി കേന്ദ്രമായി മാറുകയാണ്. രാസലഹരികളുടെ ഉപഭോഗവും വ്യാപനവുമാണ് ഇന്ന് സമൂഹം നേരിടുന്ന ഏറ്റവും വലിയ ഭീഷണി.ലഹരിക്ക് അടിമപ്പെടുന്നവരിൽ ക്രൂരതയുടെ വിളയാട്ടമാണ് നടക്കുന്നത്. രാസലഹരികൾ എലിക്കെണിപോലെയാണ്. പെട്ടാൽ പെട്ടു അതിൽ നിന്ന് രക്ഷപ്പെടുക പ്രയാസമാണ്. നിരോധിക്കപ്പെട്ട രാസ ലഹരികളുടെ വ്യാപനം സർക്കാരിൻ്റെ പിടിപ്പുകേടാണന്നും രാസലഹരികൾക്കെതിരെ സമൂഹം ഒറ്റക്കെട്ടായി നീങ്ങണമെന്നും ചാർളി പോൾ പറഞ്ഞു.
അങ്കമാലി മർച്ചൻറ് അസോസിയേഷൻ യൂത്ത് വിംഗ് പ്രസിഡൻറ് കെ.ഒ. ബാസ്റ്റിൻ അധ്യക്ഷനായി. മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻറ് ജോണി കുരിയാക്കോസ്, ജില്ല ട്രഷറർ അജ്മൽ കാമ്പായി, സെക്രട്ടറി സാൻജോ ജോസഫ്, വൈസ് പ്രസിഡൻറ് റോജിൻ ദേവസി, കുരുവിള മാത്യൂസ്, ഷൈബി പാപ്പച്ചൻ, ജെയിംസ് കോറമ്പേൽ, എം.എൽ ജോസഫ്, കെ.ഡി. വർഗീസ്, ജോണി പിടിയത്ത്, ബെന്നി പൈനാടത്ത്, ബേബി ചക്യേത്ത് എന്നിവർ പ്രസംഗിച്ചു.