സംസ്ഥാന ബജറ്റിൽ കിൻഫ്ര ഫിലിം ആന്റ് വീഡിയോ പാർക്കിന്റെ പ്രവർത്തനങ്ങൾക്കായി 19.5 കോടി രൂപ അനുവദിച്ചു. ഇത് ഉൾപ്പെടെ കിൻഫ്രക്ക് 346.31 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇത് മുൻ വർഷത്തേക്കാൾ 22 കോടി രൂപ അധികമാണ്. ബജറ്റിൽ കിൻഫ്രക്ക് അർഹമായ പരിഗണന നൽകിയ മുഖ്യമന്ത്രിക്കും ധനകാര്യ മന്ത്രിക്കും വ്യവസായ മന്ത്രിക്കും കിൻഫ്ര ഫിലിം ആന്റ് വീഡിയോ പാർക്ക് ചെയർമാൻ ബേബി ഉഴുത്ത്വാൽ അഭിനന്ദനം അറിയിച്ചു.