കോട്ടയം: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഏറ്റവും മികച്ച സാങ്കേതിക കലാലയങ്ങളിലെ വിദ്യാർത്ഥികളുടെ നൂതനാശയങ്ങളുടെ പൂരക്കാഴ്ചയൊരുക്കി സെന്റ്ഗിറ്റ്സ് "സൃഷ്ടി" സാങ്കേതിക മേളയ്ക്ക് കൊടിയിറക്കം. തിങ്കള്‍, ചൊവ്വ ദിവസങ്ങളിൽ കോട്ടയം സെന്റ്ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിൽ നടന്ന "സൃഷ്ടി 2025"പതിനൊന്നാമത് അഖിലേന്ത്യാ എഞ്ചിനീയറിംഗ് പ്രൊജെക്ട് പ്രദർശനം നൂതനാശയങ്ങളുടെയും ആവിഷ്കാരങ്ങളുടെയും സംഗമവേദിയായി മാറി.
"സൃഷ്ടി" പ്രദർശനത്തിൽ ഏറ്റവും മികച്ച പ്രോജക്ടിനുള്ള ഒരു ലക്ഷം രൂപയുടെ "ബെസ്റ്റ് ഇന്നൊവേഷൻ അവാർഡ്" തിരുവനന്തപുരം ബാർട്ടൻ ഹിൽ ഗവ. എൻജിനീയറിങ് കോളേജിലെ ആനന്ദ് എസ്, ദേവദത്തൻ എ, രാദേവ് കൃഷ്ണ എം ആർ, രാഹുൽ എം.ഡി എന്നീ ഫൈനൽ ഇയർ ഇൻഫർമേഷൻ ടെക്നോളജി വിദ്യാർഥികൾ രൂപകൽപന ചെയ്ത സ്റ്റീരിയോ സർജിന് ലഭിച്ചു. സർജറിക്ക് മുമ്പായി രോഗാവസ്ഥയെക്കുറിച്ച് വിശദമായി പഠിക്കുവാൻ ഒരുക്കിയ സ്റ്റീരിയോസ്കോപ്പിക് ത്രീഡി സംവിധാനം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയുമായി സഹകരിച്ചാണ് വികസിപ്പിച്ചത്. മികച്ച ഗൈഡിനുള്ള പുരസ്കാരം ഈ പ്രോജക്ടിന്റെ മെൻറ്റർ ആയ ഡോ. മഞ്ജു ആർ. നേടി. മികച്ച സ്ഥാപനമായി തെരഞ്ഞെടുക്കപ്പെട്ടതും തിരുവനന്തപുരം ബാർട്ടൻ ഹിൽ ഗവ. എഞ്ചിനീയറിംഗ് കോളേജ് തന്നെയാണ്.
കെമിക്കൽ വിഭാഗത്തിൽ കോയമ്പത്തൂർ കെ.പി.ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, കംപ്യുട്ടർ സയൻസ് വിഭാഗങ്ങളിൽ കെ.സി.ജി കോളേജ് ഓഫ് ടെക്നോളജി ചെന്നൈ തമിഴ്‌നാട്, സിവിൽ വിഭാഗത്തിൽ കാലടി ആദിശങ്കരാ ഇൻസ്റ്റിറ്റ്യൂട്ട് എഞ്ചിനീയറിംഗ് ടെക്നോളജി, ഇലക്ട്രോണിക്സ് വിഭാഗത്തിൽ കാമരാജ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി തമിഴ്‌നാട്, ഇലക്ട്രിക്കൽ വിഭാഗത്തിൽ കർപ്പകം കോളേജ് ഓഫ് എന്‍ജിനീയറിങ്ങ് കോയമ്പത്തൂർ, ഫുഡ് ടെക്നോളജി വിഭാഗത്തിൽ ഈറോഡ് സെൻകുന്താർ എഞ്ചിനീയറിംഗ് കോളേജ് തമിഴ്‌നാട്, ഹെൽത്ത് കെയർ വിഭാഗത്തിൽ ഗവഃ എഞ്ചിനീയറിംഗ് കോളേജ് ബാർട്ടൻ ഹിൽ തിരുവനന്തപുരം, ഹ്യൂമൻ സെൻട്രിക് ഡിസൈൻ, അനലറ്റിക്കൽ, ആൻസിസ് വിഭാഗങ്ങളിൽ എം കുമാരസ്വാമി കോളേജ് ഓഫ് എന്‍ജിനീയറിങ്ങ് കരൂർ, തമിഴ്‌നാട്, മെക്കാനിക്കൽ വിഭാഗത്തിൽ ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് ചെന്നൈ, റോബോട്ടിക്‌സ് വിഭാഗത്തിൽ ആരക്കുന്നം ടോക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് & ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗത്തിൽ മാർ ബസേലിയോസ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി തിരുവനന്തപുരം, കേഡൻസ് വിഭാഗത്തിൽ കോയമ്പത്തൂർ പി എസ് ജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മാറ്റ്ലാബ് വിഭാഗത്തിൽ ശ്രീരാമകൃഷ്ണ എൻജിനീയറിങ് കോളേജ് കോയമ്പത്തൂർ, സോളിഡ് വർക്ക് വിഭാഗത്തിൽ ബന്നാരി അമ്മൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഈറോഡ് തുടങ്ങിയവർ ജേതാക്കളായി.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
മികച്ച ബിസിനസ് പ്ലാൻ പുരസ്‌കാരം കർണാടകയിലെ റേവ യൂണിവേഴ്സിറ്റിയ്ക്കാണ്. കോയമ്പത്തൂർ കെ.പി.ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി മികച്ച സ്റ്റാളിനുള്ള പുരസ്‌കാരം നേടി. ബെസ്റ്റ് പാർട്ടിസിപ്പേഷൻ അവാർഡ് എം കുമാരസ്വാമി കോളേജ് ഓഫ് എന്‍ജിനീയറിങ്ങ് കരൂർ, തമിഴ്‌നാട് കരസ്ഥമാക്കി.
സൃഷ്ടിയുടെ ഭാഗമായി സെന്റ് ഗിറ്റ്സ് കോളേജിലെ ക്ലബ് ഓഫ് ഡാറ്റ എഞ്ചിനീയേഴ്സ് സംഘടിപ്പിച്ച1ലക്ഷം രൂപ സമ്മാനത്തുകയോടുകൂടിയ 'സത്വ 2025' എന്ന 36 മണിക്കൂർ നീണ്ട ദേശീയതല ഹാക്കത്തോണിൽ എറണാകുളം രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി ജേതാക്കളായി. സീറോ-വേസ്റ്റ് ടെക് ചലഞ്ചിനെ അധികരിച്ച് പുതുമയുള്ള സാങ്കേതിക പരിഹാരങ്ങൾ അവതരിപ്പിച്ച് രാജഗിരിയിലെ രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളായ അലൻ ജോഫി ചെറപ്പണത്ത്, അയ്യപ്പദാസ് എസ്, അവിനാഷ് വിനോദ്, ആഷിക് ജോയ് എന്നിവർ ജേതാക്കൾക്കുള്ള എഴുപത്തയ്യായിരം രൂപ സ്വന്തമാക്കി. ബെംഗളൂരു ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാർത്ഥികളായ ഭാനുശ്രീ ജയസിംഹ, ആര്യൻ എം, ആകാഷ് എം ആത്രേയസ് എന്നിവരാണ് രണ്ടാം സമ്മാനമായ ഇരുപത്തയ്യായിരം രൂപയ്ക്ക് അർഹരായത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി 133 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ മികച്ച 10 ടീമുകൾ ഫൈനൽ റൗണ്ടിൽ ഏറ്റുമുട്ടുകയും ചെയ്തു. ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ബെംഗളൂരു, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, കോട്ടയം, കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം, മെപ്‌കോ ഷ്‌ലെങ്ക് എഞ്ചിനീയറിംഗ് കോളേജ്, തമിഴ്‌നാട്, ബന്നാരി അമ്മൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, തമിഴ്‌നാട്, ശ്രീ സായിറാം എഞ്ചിനീയറിംഗ് കോളേജ്, തമിഴ്‌നാട്, രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി, കാക്കനാട്, മാർ ബസേലിയോസ് കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം, അലയൻസ് യൂണിവേഴ്സിറ്റി, ബെംഗളൂരു, സഞ്ജീവനി യൂണിവേഴ്സിറ്റി, മഹാരാഷ്ട്ര എന്നീ കോളേജുകളാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. 109 ടീമുകൾ കേരളത്തിന് പുറത്തുനിന്നും 24 ടീമുകൾ സംസ്ഥാനത്തിനകത്ത് നിന്നുമാണ് പങ്കെടുത്തത്.
സൃഷ്ടിയുടെ ഭാഗമായി ആദ്യമായി സംഘടിപ്പിക്കപ്പെട്ട സ്റ്റാർട്ടപ് എക്സ്പോയിൽ ഫ്യൂസെലാജ് ഇന്നോവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, ബെസ്റ്റ് പ്രോമിസിംഗ് സ്റ്റാർട്ടപ് പുരസ്‌കാരം നേടി. കേരളത്തിനകത്തും പുറത്തു നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട സ്റ്റാർട്ടപ്പുകൾ തന്താങ്ങളുടെ ബിസിനസ് ആശയങ്ങളും പ്രൊഡക്ടുകളും പ്രദർശിപ്പിച്ചപ്പോൾ സെന്റ് ഗിറ്റ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ ടെസാറ്റ്, എ.ടി. ബോട്ട്സ് എന്നീ സ്റ്റാർട്ടപ്പുകളും പൂർവ്വ വിദ്യാർഥിയുടെ റെന്റ് എ ട്രീ എന്ന കമ്പനിയും മേളയിൽ ഇടം നേടി.
അഖിലേന്ത്യാ മേളയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'സമീക്ഷ' പോസ്റ്റർ പ്രെസൻറ്റേഷൻ മത്സരത്തിൽ കോട്ടയം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്‌കൂൾ ഒന്നാം സ്ഥാനവും, കോട്ടയം സേക്രഡ് ഹാർട്ട് പബ്ലിക് സ്‌കൂൾ രണ്ടാം സ്ഥാനവും, എടത്വാ ജോർജിയൻ പബ്ലിക് സ്‌കൂൾ ആൻഡ് ജൂനിയർ കോളേജ് മൂന്നാം സ്ഥാനവും നേടി. സ്കൂൾ വിദ്യാർത്ഥികളുടെ പ്രോജക്ട് മത്സരത്തിൽ ചങ്ങനാശേരി ക്രിസ്തുജ്യോതി വിദ്യാനികേതൻ ഒന്നാം സ്ഥാനവും, കോട്ടയം മാർ ബസേലിയോസ് പബ്ളിക് സ്‌കൂൾ രണ്ടാം സ്ഥാനവും തകഴി കാർമൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ മൂന്നാം സ്ഥാനവും നേടി. കോഴിക്കോട് വേദവ്യാസ വിദ്യാലയം, ആനക്കൽ സെൻറ് ആൻറണീസ് പബ്ലിക് എന്നിവർ പ്രോത്സാഹനസമ്മാനവും നേടി.
സെന്റ്ഗിറ്റ്സ് ഡയറക്ടർ തോമസ്.ടി.ജോൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബാംഗ്ലൂർ സീമൻസ് ടെക്നോളജി റിസർച്ച് ആൻഡ് ഡെവലപ്മെൻറ് പ്രിൻസിപ്പൽ എക്സ്പർട്ട് വിനയ് രാമനാഥ്, സെന്റ്ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. സുധ ടി, എക്സിക്യുട്ടിവ് ചെയർമാൻ പുന്നൂസ് ജോർജ്, കേരള സ്റ്റാർട്ടപ് മിഷൻ കോർപ്പറേറ്റ് ഇന്നവേഷൻസ് ആൻഡ് ഗ്ലോബൽ റിലേഷൻസ് ഹെഡ് വിശാൽ ബി കദം, മഹാത്മാഗാന്ധി സർവകലാശാല ബിസിനസ് ഇന്നവേഷൻ ആൻഡ് ഇൻകുബേഷൻ സെൻറർ ഡയറക്ടർ ഡോ. ഇ. കെ രാധാകൃഷ്ണൻ, ഇൻകർ റോബോട്ടിക്സ് സിഇഒ അമിത് രാമൻ, എജുക്കേഷൻ മാത് വർക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സെയിൽസ് അക്കൗണ്ട് മാനേജർ അനീഷ് ബോംബ്സൺ, സൃഷ്ടി ചീഫ് കോർഡിനേറ്റർ ഡോ. അജിത്ത് രവീന്ദ്രൻ, കോ-കോർഡിനേറ്റർമാരായ നേഖ ജോസ്, റൂബൻ തോമസ്, സ്റ്റുഡന്റ് കോർഡിനേറ്റർ അരുന്ധതി ആർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു
ഇന്ത്യയിലെ പതിനേഴോളം സംസ്ഥാനങ്ങളിലെ മുൻനിര സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ ആധുനിക സാങ്കേതിക ആവിഷ്കാരങ്ങൾ പ്രദർശനത്തെ ആകർഷകമാക്കി. സ്കൂൾ കോളേജ് വിദ്യാർഥികൾ, ജനപ്രതിനിധികൾ, വ്യവസായികൾ, അധ്യാപകർ, സംരംഭകർ, പൊതുജനങ്ങൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർ സൃഷ്ടി പ്രദർശനം ആസ്വദിച്ചു. കേരളാ സ്റ്റാർട്ട്-അപ് മിഷൻ (Kerala Startup Mission), സെന്റ്ഗിറ്റ്സ് ഐ.ഇ.ഡി.സി, ഐ.ഐ.സി, സെന്റ്ഗിറ്റ്സ് സെന്റർ ഫോർ ഇന്നൊവേഷൻ & എന്റർപ്രണർഷിപ് (SCIE) എന്നിവരുമായി സഹകരിച്ചാണ് "സൃഷ്ടി" സംഘടിപ്പിച്ചത്.