കോട്ടയം: വിവരാവകാശനിയമ പ്രകാരമുള്ള അപേക്ഷകളിൽ വിവരങ്ങൾ സമയബന്ധിതമായി കൈമാറണമെന്നും കമ്മീഷൻ ഉത്തരവ് നിരന്തരമായി ലംഘിച്ചു ഹിയറിങ്ങിൽ ഹാജരാകാത്ത ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്കനടപടിക്ക് ശുപാർശ ചെയ്യുമെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണർ കെ.എം. ദിലീപ്.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
കളക്‌ട്രേറ്റ് വിപഞ്ചിക ഹാളിൽ നടത്തിയ സിറ്റിങ്ങിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മീഷനു മുന്നിൽ പൗരന്മാർ നൽകുന്ന രണ്ടാം അപ്പീലിൽ തീരുമാനമെടുക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഹാജരാകേണ്ടതുണ്ട്. എന്നാൽ തീരുമാനം നീട്ടിക്കൊണ്ടുപോകുന്നതിന് ചില ഉദ്യോഗസ്ഥർ പല കാരണങ്ങൾ നിരത്തി ഹാജരാകാതെ ഇരിക്കുന്ന സന്ദർഭങ്ങൾ കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരേ നടപടിക്കു ശുപാർശ ചെയ്യുമെന്നു വിവരാവകാശ കമ്മീഷണർ കെ.എം. ദിലീപ് പറഞ്ഞു.