കോട്ടയം: ജില്ലാ ഭരണകൂടവും നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററും (എൻഐസി) ജില്ലാ പോലീസ് സൈബർ സെല്ലും ചേർന്ന് സുരക്ഷിത ഇന്റർനെറ്റ് ദിനം 2025 ശിൽപശാല സംഘടിപ്പിച്ചു. കളക്‌ട്രേറ്റിലെ എൻഐസി അക്കാദമിക് ഹാളിൽ നടന്ന ശിൽപശാല ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉദ്ഘാടനം ചെയ്തു.
എൻഐസി കോട്ടയം ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ കെ.ആർ. ധനേഷ്, സംസ്ഥാന ഐ.ടി. മിഷൻ കോട്ടയം ജില്ലാ പ്രോജക്ട് മാനേജർ സംഗീത് സോമൻ എന്നിവർ പങ്കെടുത്തു. സുരക്ഷിതമായ ഇന്റർനെറ്റ് രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും അവബോധമുണ്ടാക്കുന്നതിനുമായാണ് ശിൽപശാല സംഘടിപ്പിച്ചത്.