കോട്ടയം: സംസ്ഥാന ബാലാവകാശ കമ്മീഷൻ കളക്ടറേറ്റ് വിപഞ്ചിക ഹാളിൽ സിറ്റിംഗ് നടത്തി. പരിഗണിച്ച 32 കേസുകളിൽ 19 എണ്ണം തീർപ്പാക്കി. കമ്മീഷൻ അംഗങ്ങളായ അഡ്വ. ജലജമോൾ, കെ.കെ. ഷാജു എന്നിവരുടെ നേതൃത്വത്തിലാണ് സിറ്റിംഗ് നടന്നത്.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
സ്‌കൂളുകളുമായി ബന്ധപ്പെട്ട പരാതികളാണ് പ്രധാനമായും ഉയർന്നു വന്നത്. കുട്ടികളുടെ സംരക്ഷണം, വിദ്യാഭ്യാസം, സ്‌കൂളുകളിൽ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കമ്മീഷനു മുന്നിൽ വന്നത്. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ജാഗ്രത പുലർത്തണമെന്ന് കമ്മീഷൻ വ്യക്തമാക്കി. സ്‌കൂളുകളിൽ അക്കാദമിക് കാര്യങ്ങളിൽ അല്ലാതെ പി.ടി.എ.യും എസ്.എം.എസി.യും അമിത ഇടപെടൽ നടത്തുന്നുണ്ടെന്നും കമ്മീഷൻ വിലയിരുത്തി.
ബാലവകാശ സംരക്ഷണനിയമങ്ങളെക്കുറിച്ച് സമൂഹത്തിന്റെ താഴേതട്ടുവരെ അവബോധം സൃഷ്ടിക്കാൻ കഴിഞ്ഞതായി കമ്മീഷനംഗങ്ങൾ പറഞ്ഞു. പൊതുസമൂഹവും കുട്ടികളുടെ സുരക്ഷിതത്വത്തിനായി മുന്നോട്ടുവരണമെന്ന് കമ്മീഷനംഗം അഡ്വ. ജലജമോൾ പറഞ്ഞു.