കുട്ടിക്കാനം: ലയൺസ് ഇന്റർനാഷണലിന്റെ പ്രധാന പ്രൊജെക്ടുകളിൽ ഒന്നായ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാം ലയൺസ് 318B യുടെ നേതൃത്വത്തിൽ കുട്ടിക്കാനം മരിയൻ കോളേജിൽ നടന്നു. പരിപാടിയുടെ ഉദ്ഘാടനം കോളേജ് അഡ്മിനിസ്ട്രേറ്റർ റവ: ഫാ. തോമസ് ഞള്ളിയിലിന്റെ അധ്യക്ഷതയിൽ മുൻ കിൻഫ്രാ ചെയർമാനും, നാഷണൽ ഫാക്കൽറ്റിയുമായ ജോർജ്ജ്കുട്ടി ആഗസ്തി നിർവഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് 318B ചീഫ് പ്രൊജെക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
ഡിപ്പാർട്മെന്റ് ഹെഡ് ഡോക്ടർ രൂപാ ആർ, ദേവികാ എം, ആഷ്‌ലി മാത്യു, ടിനോ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. "ഹൗ ടു ബീ എ മോഡൽ യൂത്ത്"എന്ന വിഷയത്തിൽ പ്രമുഖ നാഷണൽ ഫാക്കൽറ്റി ജോർജ്ജ്കുട്ടി ആഗസ്തി ക്ലാസ്സ് നയിച്ചു. നാനൂറോളം കുട്ടികൾ ക്ലാസിൽ പങ്കെടുത്തു.