Hot Posts

6/recent/ticker-posts

ഒരു വർഷം പഴക്കമുള്ള കാർ നൽകി കബളിപ്പിച്ചു; പുതിയ കാറും 50000 രൂപ നഷ്ടപരിഹാരവും നൽകണം

കോട്ടയം: ബുക്ക് ചെയ്ത കാറിനു പകരം പഴയ കാർ നൽകി കബളിപ്പിച്ചെന്ന പരാതിയിൽ പുതിയ കാർ നൽകാനും 50000 രൂപ നഷ്ടപരിഹാരം നൽകാനും ഉപഭോക്തൃ കമ്മിഷൻ ഉത്തരവിട്ടു. വാഴൂർ സ്വദേശി സി.ആർ. മോഹനനാണ് മണിപ്പുഴയിലുള്ള ഇൻഡസ് മോട്ടോഴ്സിനെതിരേ പരാതി നൽകിയത്. 

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
2023 ഡിസംബർ ആറിന് മാരുതി സെലീറിയോ ഗ്ലിസ്റ്ററിങ്‌ഗ്രേ കളർ കാർ ബുക്ക് ചെയ്തു. എന്നാൽ പിന്നീട് ഈ നിറത്തിലുള്ള കാർ സ്റ്റോക്കില്ലെന്നും 20 ആഴ്ച താമസമുണ്ടാകുമെന്നും സ്ഥാപനത്തിലെ എക്സിക്യൂട്ടീവ് അറിയിച്ചു. വെള്ള നിറത്തിലുള്ള കാർ ലഭ്യമാണെന്നും ഡിസംബർ 21ന് നൽകാമെന്നും അറിയിച്ചു. ഇതനുസരിച്ച് മുഴുവൻ പണവും അടയ്ക്കുകയും 2024 ജനുവരി എട്ടിന് കാർ ഡെലിവറി ചെയ്യുകയും ചെയ്തു.
രേഖകൾ പരിശോധിച്ചപ്പോൾ വാഹനം ഒരുവർഷം പഴക്കമുള്ളതാണെന്ന് മനലസ്സിലായതിനേത്തുടർന്ന് മോഹനൻ ഇൻഡസ് മോട്ടോഴ്സ് അധികൃതരെ സമീപിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്നാണ് ഉപഭോക്തൃകമ്മിഷനിൽ പരാതി നൽകിയത്. ഒരു വർഷം പഴക്കമുള്ള വാഹനം പരാതിക്കാരന് നൽകിയത് അന്യായമായ വ്യാപാര സമ്പ്രദായവും സേവനക്കുറവുമാണെന്ന് അഡ്വ. വി.എസ്.മനുലാൽ പ്രസിഡന്റായും ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ മെമ്പർമാരുമായുള്ളകമ്മിഷൻ വിലയിരുത്തി. 
ഇൻഡസ് മോട്ടോഴ്‌സ് 30 ദിവസത്തിനുള്ളിൽ സമാനമായ പുതിയ വാഹനവും നൽകാനും 50000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും നൽകാനും ഉത്തരവിട്ടു.


Reactions

MORE STORIES

അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു
എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ഒന്നും മൂന്നും സ്ഥാനം ഉൾപ്പെടെ 14 എ ഗ്രെയ്ഡോടെ മികച്ച നേട്ടം
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു