കൊച്ചി: യാത്രക്കാരുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് തുറന്ന മുളന്തുരുത്തി ചെങ്ങോലപ്പാടം റെയിൽവേ മേൽപ്പാലം വഴി കോട്ടയത്ത് നിന്നും പാലായിൽ നിന്നും ആലുവയിലേക്കും തിരിച്ചും KSRTC ലിമിറ്റഡ് സ്റ്റോപ്പ് ചെയിൻ സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
കോട്ടയത്ത് നിന്നും പാലായിൽ നിന്നും ചോറ്റാനിക്കര, കാക്കനാട്, കളമശ്ശേരി വഴി ആലുവയിലേക്ക് നിലവിൽ നേരിട്ട് ബസ്സ് സർവീസ് ഇല്ലാത്തതിനാൽ കോട്ടയം ജില്ലയിൽ നിന്നുള്ള യാത്രക്കാർ തൃപ്പൂണിത്തുറ, വൈറ്റില മുതലായ സ്ഥലങ്ങളിലെത്തി ടൗൺ ബസ്സിൽ കയറിയാൽ മാത്രമേ കാക്കനാട് അടക്കം എത്താൻ സാധിക്കൂ. ഇത് യാത്രക്കാർക്ക് സാമ്പത്തിക നഷ്ടവും സമയനഷ്ടവും ഉണ്ടാക്കുന്നതിന് പുറമെ എറണാകുളം ടൗണിൽ അനാവശ്യ തിരക്കും സൃഷ്ടിക്കുന്നു.




