Hot Posts

6/recent/ticker-posts

മുത്തോലി പഞ്ചായത്തിൽ ഇനി വീട്ടുപടിക്കൽ ആംബുലൻസ് എത്തും

പാലാ: ഒരു ഫോൺ കോളിന്റെ താമസം മാത്രം, മുത്തോലി പഞ്ചായത്തിൽ ഇനി വീട്ടുപടിക്കൽ ആംബുലൻസ് എത്തും. ശനിയാഴ്ച്ച വൈകിട്ട് മുത്തോലി കവലയിൽ ചേർന്ന യോഗത്തിൽ കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ആംബുലൻസിനു ഫ്ലാഗ് ഓഫ് ചെയ്‌ത്‌ ഉദ്‌ഘാടനം നിർവഹിച്ചു.

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
പവർ ഫിനാൻസ് കോർപ്പറേഷൻ്റെ സഹകരണത്തോടെയാണ് ആംബുലൻസ് വാങ്ങിയത്.പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നൂതന ആശുപത്രി ഉപകരണങ്ങളും വീൽചെയറുകളും ആധുനിക ഇലക്ട്രിക് കിടക്കകളും വാങ്ങി നവീകരിക്കുകയും ചെയ്തു.50 ലക്ഷം രൂപയുടെ സിഎസ്ആർ ഫണ്ടാണ്ഇതിനായി വിനിയോഗിച്ചത്.
സൗജന്യ ആംബുലൻസ് സേവനവുമായി മുത്തോലി ഗ്രാമപഞ്ചായത്ത് ബഹുദൂരം മുന്നിലേക്ക് കുതിക്കുകയാണ്. പഞ്ചായത്തിൽ ഉടനീളം ആവശ്യഘട്ടത്തിൽ വീട്ടുപടിക്കൽ ആംബുലൻസ് സൗകര്യം ലഭ്യമാക്കുന്നതാണ് പദ്ധതിയെന്ന് മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൺജീത്ത്ജീ മീനാഭവൻ അറിയിച്ചു.
ചടങ്ങിൽ മുത്തോലി പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത് ജി മീനാഭവൻ, രാജൻ മുണ്ടമറ്റം, വൈസ് പ്രസിഡണ്ട് ജയാ രാജു, മെംമ്പർമാരായ ശ്രീജയ എം പി, എമ്മാനുവൽ പനയ്ക്കൽ, ആര്യ, എൻ.കെ ശശികുമാർ, സിജു ചെറുകരതാഴെ, ബി ജെ പി ജില്ലാ പ്രസിഡണ്ട് ലിജിൻ ലാൽ, നിയോജക മണ്ഡലം പ്രസിഡണ്ട് അഡ്വ: ജി. അനീഷ്, ന്യൂനപക്ഷ മോർച്ച പ്രസിഡണ്ട് സുമിത് ജോർജ് എന്നിവർ പങ്കെടുത്തു.


Reactions

MORE STORIES

ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ഒന്നും മൂന്നും സ്ഥാനം ഉൾപ്പെടെ 14 എ ഗ്രെയ്ഡോടെ മികച്ച നേട്ടം
ചേർപ്പുങ്കൽ ബി വി എം കോളേജിൽ അധ്യാപക ഒഴിവ്
മന്ത്രിസഭയുടെ നാലാം വാർഷികം: ജില്ലയിൽ വിപുലമായ പരിപാടികൾ
ഓട്ടിസം അവബോധ പരിപാടിയും പരിശോധനാ ക്യാമ്പും കോട്ടയത്ത്
ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണയുമായി കോൺഗ്രസ് ധർണ്ണ
പാലാ എസ്.എച്ച്. മീഡിയയുടെ 'സിഗ്നേച്ചർ ഓഫ് ഗോഡ്' ഷോർട്ട് ഫിലിം റിലീസിംഗ് മാർച്ച് 30 ന്