Hot Posts

6/recent/ticker-posts

വരുന്നൂ പൂവരണിയിൽ വയോജന സൗഹൃദ ഓപ്പൺ ജിം; നിർമ്മാണം നാളെ ആരംഭിക്കും

മീനച്ചിൽ: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി മീനച്ചിൽ പഞ്ചായത്തിൽ വയോജന സൗഹൃദ ഓപ്പൺ ജിം നിർമ്മാണം ആരംഭിക്കുന്നു. മൂവാറ്റുപുഴ - പുനലൂർ ഹൈവേയുടെ ഭാഗമായ പാലാ - പൊൻകുന്നം റൂട്ടിൽ പൂവരണി പള്ളിക്ക് സമീപം പൊതുമരാമത്ത് വകുപ്പുവക സ്ഥലത്താണ് ജിം നിർമ്മിക്കുന്നത്.

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച പത്തു ലക്ഷം രൂപ ഉപയോഗിച്ചാണ് വയോജന സൗഹൃദ ഓപ്പൺ ജിം നിർമ്മിക്കുന്നത് പ്രായമായവർക്കും ചെറുപ്പക്കാർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന രീതിയിലാണ് ഓപ്പൺ ജിം വിഭാവന ചെയ്തിരിക്കുന്നത്.
ജീവിതശൈലി രോഗങ്ങൾ പരമാവധി കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് ഓപ്പൺ ജിം നിർമ്മിക്കുന്നത്. നാളെ(ചൊവ്വ) രാവിലെ 9 മണിക്ക് പഞ്ചായത്ത് പ്രസിഡൻറ് സോജൻ തൊടുകയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ഓപ്പൺ ജിമ്മിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കും. 
സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസർക്കും, മീനച്ചിൽ പഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയർക്കും ആണ് നിർമ്മാണ ചുമതല. രാത്രികാലങ്ങളിലും ഉപയോഗിക്കുന്നതിനായി ഓപ്പൺ ജിമ്മിന് സമീപം ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി മിനി ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.


Reactions

MORE STORIES

ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ഒന്നും മൂന്നും സ്ഥാനം ഉൾപ്പെടെ 14 എ ഗ്രെയ്ഡോടെ മികച്ച നേട്ടം
ചേർപ്പുങ്കൽ ബി വി എം കോളേജിൽ അധ്യാപക ഒഴിവ്
മന്ത്രിസഭയുടെ നാലാം വാർഷികം: ജില്ലയിൽ വിപുലമായ പരിപാടികൾ
ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണയുമായി കോൺഗ്രസ് ധർണ്ണ
ഓട്ടിസം അവബോധ പരിപാടിയും പരിശോധനാ ക്യാമ്പും കോട്ടയത്ത്
പാലാ എസ്.എച്ച്. മീഡിയയുടെ 'സിഗ്നേച്ചർ ഓഫ് ഗോഡ്' ഷോർട്ട് ഫിലിം റിലീസിംഗ് മാർച്ച് 30 ന്