പാലാ: മുന്നണി ധാരണ പ്രകാരം രാജി വയ്ക്കുവാനിരിക്കവേ പാലാ നഗരസഭാ ചെയർമാനെതിരെ പ്രതിപക്ഷം അവിശ്വാസത്തിന് നോട്ടീസ് നൽകി. സ്വതന്ത്ര കൗൺസിലറായ ജിമ്മി ജോസഫാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്.
9 പേർ ഒപ്പിട്ട നോട്ടീസ് ആണ് തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിൻറ് ഡയറക്ടർക്ക് സമർപ്പിച്ചിരിക്കുന്നത്. ജിമ്മി ജോസഫ്, പ്രതിപക്ഷ നേതാവ് പ്രൊഫസർ സതീഷ് ചൊള്ളാനി, വി.സി പ്രിൻസ്, മായാ രാഹുൽ, ആനി ബിജോയ്, ലിസി കുട്ടി മാത്യു, ലിജി ബിജു, ജോസ് എടേട്ട്, ലിസി കുട്ടി മാത്യു എന്നിവരാണ് പ്രമേയത്തിൽ ഒപ്പിട്ടിരിക്കുന്നത്.