പാലാ: മാതൃവേദി പാലാ മേഖലയുടെ 2025 - 2026 വർഷത്തെ പ്രവർത്തനോദ്ഘാടനം പാലാ കത്തീഡ്രൽ പള്ളിയിൽ നടന്നു. പാലാ മേഖലയുടെ രക്ഷാധികാരി റവ.ഡോ.ജോസ് കാക്കല്ലിൽ ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചു.
പാലാ കത്തീഡ്രൽ മേഖല ഡയറക്ടർ റവ. ഫാ. ജോർജ് ഈറ്റയ്ക്കകുന്നേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മേഖല പ്രസിഡന്റ് ലിസ്സിക്കുട്ടി മാത്യു സ്വാഗതവും മേഖല ജോയിന്റ് സെക്രട്ടറി ഫോൻസി ടോം നന്ദിയും ആശംസിച്ചു.