പാലാ രൂപത കെയർ ഹോംസ് വാർഷികവും കുടുംബ സംഗമവും ഇന്ന് (2025 ഫെബ്രുവരി 12ാം തീയതി) അരുണാപുരം പള്ളിയുടെ പാരിഷ് ഹാളിൽ വച്ച് നടക്കും. പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടു വാർഷികം ഉദ്ഘാടനം ചെയ്യുകയും കെയർ ഹോംസ് അംഗങ്ങൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യും. രൂപത വികാരി ജനറാൾ അച്ചന്മാരായ മോൺസിഞ്ഞോർ ജോസഫ് മലേപ്പറമ്പിൽ, സെബാസ്റ്റ്യൻ വേത്താനത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും.
രൂപതയുടെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി രൂപതയുടെ കീഴിൽ വരുന്ന സ്പെഷ്യൽ സ്കൂളുകളെ കേന്ദ്രികരിച്ച് പ്രത്യേക പ്രോജെക്ടിന്റെ ഉദ്ഘാടനവും പ്രസ്തുത സമ്മേളനത്തിൽ നടത്തപ്പെടും. മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ മോൺസിഞ്ഞോർ ഫാ.ഡോ: ജോസഫ് കണിയോടിക്കൽ, മെഡിസിറ്റി സ്റ്റാഫ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ആയിരിക്കും പ്രോജക്ടിന്റെ ഔദ്യോഗിക ഉദ്ഘാടനം.
രൂപതയിലെ 74 കെയർ ഹോംസ് സ്ഥാപനങ്ങളിൽ നിന്ന് എത്തുന്ന കുട്ടികളുടെയും അന്തേവാസികളുടെയും ഭിന്നശേഷി മക്കളുടെയും വിവിധ കലാപരിപാടികൾ വാർഷിക ആഘോഷത്തിന് മാറ്റുകൂട്ടും. രൂപതയിലെ വൈദികർ, വിവിധ സന്യാസ സമൂഹങ്ങളിലെ മേജർ സുപ്പീരിയേഴ്‌സ്, പ്രൊവിൻഷ്യൽ, വിവിധ കോളേജ് വിദ്യാർത്ഥികൾ, രൂപത മാതൃവേദി സംഘടന അംഗങ്ങൾ, വിവിധ സ്ഥാപനങ്ങളുടെ അധികാരികൾ, അല്മായ സന്നദ്ധ പ്രവർത്തകർ എന്നിവ അണിചേരുന്നു.