Hot Posts

6/recent/ticker-posts

സഭയുടെ കരുണാർദ്ര ശുശ്രൂഷയുടെ മുഖമാണ് കെയർ ഹോമുകൾ: മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: സഭയുടെ കരുണാർദ്ര ശുശ്രൂഷയുടെ മുഖമാണ് കെയർ ഹോമുകൾ എന്ന് പാലാ രൂപതാ ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പാലാ രൂപത കെയർ ഹോസിന്റെ വാർഷി കാഘോഷവും കുടംബസംഗമവും ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു പിതാവ്. 

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
പൊതുവെ ഒന്നിച്ചുകൂടാൻ പ്രയാസമുള്ള ഒരു വലിയ കൂട്ടായ്‌മയുടെ രൂപത കുടുംബസംഗ മത്തിനാണ് നാം ഇവിടെ സാക്ഷ്യം വഹിക്കുന്നതെന്നും വിവിധ സന്യാസസമൂഹങ്ങളും അൽമായസഹോദരങ്ങളും സ്നേഹത്തോടും അർപ്പണ മനോഭാവത്തോടും കൂടി ചെയ വരുന്ന കെയർ ഹോംസ് ശുശ്രൂഷകൾ ശ്ലാഘനീയമാണെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. 
കെയർ ഹോമുകൾ കൂടുതൽ സന്തോഷത്തിൻ്റെ ഇടങ്ങളായി കാണുവാൻ കഴിഞ്ഞിട്ടുള്ളത് വിസ്മ യത്തോടെ കണ്ടിട്ടുള്ള കാര്യമാണെന്നും അവിടുത്തെ അന്തേവാസികളുടെ സന്തോഷവും സംതൃപ്തിയും കൂടുതൽ മനസ്സിലാക്കുവാൻ കഴിഞ്ഞിട്ടുണ്ടെന്നും ഒന്നിച്ചു ജീവിക്കുമ്പോൾ ഉണ്ടാകുന്ന കൊച്ചുകൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും എല്ലാം മറികടന്ന് കൂട്ടായ്‌മയുടെ ബലം കൂട്ടുന്നതായി കെയർ ഹോമുകൾ സന്ദർശിക്കുമ്പോൾ അനുഭവിക്കുവാൻ കഴിയുന്നു വെന്നും പിതാവ് അനുസ്‌മരിച്ചു. മാർ സ്ലീവാ മെഡിസിറ്റി പാലാ രൂപത കെയർ ഹോംസ് സ്പെഷൽ സ്കൂൾ കുട്ടികൾക്കായി വിവധ പ്രോജക്‌ടുകളുടെ ഉദ്ഘാടനവും തദവസരത്തിൽ നടന്നു.
രൂപത കെയർ ഹോംസ് വാർഷികാഘോഷപരിപാടിയിൽ പാലാ രൂപത വികാരി ജനറാള ച്ചന്മാരായ മോൺ. റവ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്, മോൺ. റവ. ഡോ. ജോസഫ് കണിയോടിക്കൽ, അരുണാപുരം പള്ളി വികാരി റവ. ഫാ. മാത്യു പുല്ലുകാലായിൽ, പാലാ രൂപത കെയർ ഹോംസ് ഡയറക്‌ടർ റവ. ഫാ. ജോർജ് നെല്ലിക്കുന്നുചെരിവുപുരയിടം തുട ങ്ങിവർ ആശംസകൾ നേർന്നു. രൂപതയിലെ വിവിധ സന്യാസസമൂഹങ്ങളുടെ സുപ്പീരിയർ ജനറൽസ്, പ്രൊവിൻഷ്യൽ സുപ്പീരിയേഴ്‌സ് സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. 74 കെയർ ഹോംസിൽനിന്നുള്ളവർ പങ്കെടുത്തു. 
കുട്ടികളും മുതിർന്നവരും കലാപരിപാടികൾ അവതരിപ്പിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്‌തു. പാലാ രൂപത കെയർ ഹോംസ് പ്രസിഡൻ്റ് സിസ്റ്റർ റീബാ വേത്താനത്ത് എഫ്.സി.സി, വൈസ് പ്രസിഡൻ്റ് സിസ്റ്റർ ആൻജോ എസ്.എം.എസ്, സെക്രട്ടറി സിസ്റ്റർ ജോയൽ എസ്.ആർ.എ തുടങ്ങിയവർ വാർഷികാഘോഷത്തിന് നേതൃത്വം നൽകി.


Reactions

MORE STORIES

ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു
എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ഒന്നും മൂന്നും സ്ഥാനം ഉൾപ്പെടെ 14 എ ഗ്രെയ്ഡോടെ മികച്ച നേട്ടം
ചേർപ്പുങ്കൽ ബി വി എം കോളേജിൽ അധ്യാപക ഒഴിവ്