പാലാ: സംസ്ഥാന എക്സൈസ് വകുപ്പും മുൻസിപ്പൽ ലൈബ്രറിയും പാലാ മീഡിയാ അക്കാദമിയുമായി സഹകരിച്ച് പാലാ നഗരസഭയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാഗേഷ് ബി ചിറയത്ത് അധ്യക്ഷത വഹിച്ച പരിപാടി പാലാ നഗരസഭ വൈസ് ചെയർ പേഴ്‌സൺ ബിജി ജോജോ ഉദ്‌ഘാടനം ചെയ്തു. ഡോക്ടർ ശ്രീജിത്ത് കെ കെ, പാലാ എക്സൈസ് ഇൻസ്‌പെക്ടർ ഫിലിപ് തോമസ് എന്നിവർ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ നയിച്ചു. ആശാ മരിയ പോൾ, ബൈജു കൊല്ലംപറമ്പിൽ, എബി ജെ ജോസ്, സിസിലി പി, ദിനേശ് ബി, സന്മനസ് ജോർജ് എന്നിവർ പ്രസംഗിച്ചു.
എക്സൈസ് ഇൻസ്‌പെക്ടർ ഫിലിപ് തോമസ് രസകരമായ ക്ലാസ്സിലൂടെ കേട്ടിരുന്നവരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. ഇന്നോവയിൽ വന്ന കൂട്ടുകാർ കൂടി 3 ലിറ്റർ മദ്യം വാങ്ങിച്ചു. ഒരു കൂട്ടുകാരൻ നിർബന്ധിച്ചപ്പോൾ രണ്ടു ലിറ്ററും കൂടി വാങ്ങി കാറിൽ വച്ചു. പക്ഷെ ഞങ്ങളുടെ പരിശോധനയിൽ പിടിക്കപ്പെട്ടാൽ 1000 രൂപാ പിഴ മാത്രമേയുള്ളൂ, ജാമ്യവും ലഭിക്കും. പക്ഷെ 28 ലക്ഷം രൂപായുടെ ഇന്നോവ എക്‌സൈസിന്റെ കോമ്പൗണ്ടിൽ വിശ്രമിക്കും അതായതു സർക്കാർ കണ്ടുകെട്ടും പാലാ എക്സൈസ് ഇൻസ്‌പെക്ടർ ഫിലിപ് തോമസ് ഇങ്ങനെ പറഞ്ഞപ്പോൾ പലർക്കും അതൊരു പുതിയ അറിവായിരുന്നു.