ഈരാറ്റുപേട്ട: സ്വര്‍ണ്ണ വ്യാപാര രംഗത്ത് മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള പഴേരി ജ്വല്ലറി ഗ്രൂപ്പിന്റെ മൂന്നാമത് ഷോറൂം ദി ഗ്രാന്റ് പഴേരി ഗോള്‍ഡ് ഈരാറ്റുപേട്ടയില്‍ ഫെബ്രുവരി 2ന് ഞായറാഴ്ച പ്രവര്‍ത്തനമാരംഭിക്കും. രാവിലെ 10.30 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.
നൂതനമായ സാങ്കേതിക മികവോടെ സ്വന്തം ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ നൂറ് ശതമാനം ഗവ.അംഗീകൃത ഹോള്‍മാര്‍ക്കിംഗ് മുദ്രയോടെയാണ് പഴേരി ഗോള്‍ഡ് ഉപഭോക്താക്കളിലെത്തിക്കുന്നത്. മാര്‍ക്കറ്റിലെ ഏറ്റവും കുറഞ്ഞ ഹോള്‍സെയില്‍ പണിക്കൂലിയില്‍ പുതിയ ട്രെന്‍ഡഡ് ലൈറ്റ് വെയ്റ്റ് ആഭരണങ്ങളും ഒപ്പം അഞ്ചു പവന്‍ മുതല്‍ 100 പവന്‍ വരെയുള്ള ബ്രൈഡല്‍ സെറ്റുകളും പഴേരി ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ പ്രത്യേകതയാണ്.
ഉദ്ഘാടന ദിവസത്തിലും തുടര്‍ന്നുള്ള രണ്ടാഴ്ചക്കാലവും ആകര്‍ഷകമായ സമ്മാന പദ്ധതികളും എക്‌സ്‌ചേഞ്ച് ഓഫറുകളും ആവിഷ്‌കരിച്ചിട്ടുണ്ട്. മണ്ണാര്‍ക്കാട്, അട്ടപ്പാടി, തൊടുപുഴ എന്നിവിടങ്ങളില്‍ ഉപഭോക്താക്കളുടെ മനം കവര്‍ന്ന പഴേരി ഗോള്‍ഡിന്റെ നാലാമത് ഷോറൂമാണ് ഈരാറ്റുപേട്ടയിലേത്.
പട്ടാമ്പി, ചെര്‍പ്പുളശേരി എന്നിവിടങ്ങളില്‍ പഴേരി ഗോള്‍ഡ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. കേരളത്തിനകത്തും പുറത്തും കൂടുതല്‍ ബ്രാഞ്ചുകള്‍ തുടങ്ങാന്‍ ലക്ഷ്യമിടുന്നതായും പഴേരി ബിസിനസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍കരിം പഴേരി, ഡയറക്ടര്‍മാരായ അബ്ബാസ് മാസ്റ്റര്‍ പഴേരി, ബിനീഷ് പി, നിസാര്‍ പഴേരി, ദി ഗ്രാൻ്റ് ചെയർമാൻ ചെയർമാൻ ഡോ. പി.എ ഷുക്കൂർ, സി. ഇ. ഒ നിഷാന്ത് തോമസ്, ഗ്രാൻ്റ് ഡയറക്ടർമാരായ ബഷീർ കെ.പി, അൻവർ, അഡ്വ. വി.പി നാസർ എന്നിവര്‍ പറഞ്ഞു.