പാലാ: രാമപുരം ഗ്രാമപഞ്ചായത്ത് ജി.വി.വാർഡിലേക്ക് (ഏഴാം വാർഡ്) നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ടി.ആർ. രജിത വിജയിച്ചു. 235 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയം. ബി.ജെ.പി. സ്ഥാനാർഥി കെ.ആർ. അശ്വതിയാണ് രണ്ടാം സ്ഥാനത്ത്.
വാർഡ് അംഗവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഷൈനി സന്തോഷിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യ ആക്കിയതിനെ തുടർന്നാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 18 അംഗ പഞ്ചായത്തിൽ എൽഡിഎഫ് 7, യുഡിഎഫ് 8, ബിജെപി 3 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800