പാലാ: കഴിഞ്ഞ അഞ്ച് വർഷമായി പ്രവർത്തിച്ചു വരുന്ന കോട്ടയം ജില്ലയിലെ ഗവൺമെൻ്റ് അംഗീകൃത ലൈസൻസ്ഡ് സോളാർ ഇൻസ്റ്റലേഷൻ ഏജൻസിയാണ് സെക്മെത് എനർജി. ലോകോത്തര സോളാർ വൈദ്യുതി എക്വിപ്മെൻ്റ്സ് ബ്രാൻഡുകളുടെ പ്രദർശനവും വിപണനവുമായി സെക്മെത് എനർജി സോളാർ ഇലക്ട്രിക് എക്സ്പെരിമെൻ്റ് ഷോറൂം 17/2/2025 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചെത്തിമററത്ത് ആർ ടി ഓ ഓഫീസിനു സമീപം ജോസ് കെ.മാണി MP ഉദ്ഘാടനം ചെയ്യും. കെ വി വി ഇ എസ് പാലാ പ്രസിഡൻ്റ് വക്കച്ചൻ മറ്റത്തിൽ എക്സ് എം പി ഭദ്ര ദീപം തെളിയിക്കും.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
പാലാ നഗരസഭ വൈസ് ചെയർപേഴ്സൺ ബിജി ജോജോ, കെ വി വി ഇ എസ് പാലാ സെക്രട്ടറി വി സി ജോസഫ്, കെ വി വി ഇ എസ് കോട്ടയം ജില്ലാ പ്രസിഡൻ്റ് തോമസുകുട്ടി, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, കൗൺസിലർ ബിന്ദു മനു, ടോമി ജോസഫ്, ജോൺ ദർശന, തോമസുകുട്ടി നെച്ചിക്കാട്ട്, അഡ്വ അനീഷ് ജി, മാത്യു എം തറക്കുന്നേൽ, അനൂപ് ജോർജ്, ഷാജൻ, അപ്പച്ചൻ ചേട്ടൻ, സെക്മെത് സോളാർ ഡയറക്ടേഴ്സ് ആയ ജിസ് ബിൻ ജോൺ, ജിൽബിൻ ജോൺ, ജിതിൽ കെ.വി. എന്നിവരും സന്നിഹിതരായിരിക്കും.
വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ കേന്ദ്ര സർക്കാരും കെ എസ് ഇ ബി യും സോളാർ വൈദ്യുതി പ്രോത്സാഹിപ്പിക്കു ന്നുണ്ട്. ഇതിനായി ഗവൺമെൻ്റ് സബ്‌സിഡിയോടെ സോളാർ വൈദ്യുതിയിലേക്ക് മാറാം. വൈദ്യുതി ചാർജ് പൂർണമായും ഒഴിവാക്കാൻ പോലും കഴിയുന്ന സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന് ഇൻസ്റ്റലേഷൻ ചാർജിൽ വലിയ സബ്സിഡിയാണ് ഗവൺമെൻ്റുകൾ നൽകുന്നത്. കെഎസ്ഇബി യുടെ വൈദ്യുതിയും സോളാർ വൈദ്യുതിയൂം തമ്മിലുള്ള ഉപയോഗത്തിൻ്റെയും പണ ചിലവിൻ്റെയും വ്യത്യാസങ്ങളും അറിയുന്നതിനൊപ്പം സോളാർ വൈദ്യുതി മേഖലയിലെ ഏറ്റവും പുതിയ ടെക്നോളജിയും പാലാ ചെത്തിമറ്റത്തെ സെക്മെത് എനർജിയിൽ നിന്നും മനസ്സിലാക്കാം.
ഉത്ഘാടന ദിവസത്തെ ഓഫറായി അന്നേ ദിവസം ബുക്ക് ചെയ്യുന്നവർക്ക് 78000 രൂപ വരെയുള്ള ഗവൺമെൻ്റ് സബ്സിഡി കൂടാതെ ഇൻഡക്ഷൻ കുക്കർ ഇലക്ട്രിക് കേറ്റിൽ എന്നിവ സൌജന്യമായും ലഭിക്കുന്നു
പാലാ മീഡിയ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സെക്മെത് സോളാർ ഡയറക്ടേഴ്സ് ആയ ജിസ്ബിൻ ജോൺ, ജിൽബിൻ ജോൺ, ജിതിൽ കെ.വി, ജനറൽ മാനേജർ ലിൻ്റു സെബാസ്റ്റ്യൻ, എന്നിവർ പങ്കെടുത്തു.