Hot Posts

6/recent/ticker-posts

അന്തിനാട് ശ്രീമഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഫെബ്രുവരി 20ന് കൊടിയേറും

പാലാ: അന്തിനാട് ശ്രീമഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഫെബ്രുവരി 20ന് കൊടിയേറും. ഫെബ്രുവരി 20ന് വൈകിട്ട് 7 30ന് നടക്കുന്ന തൃക്കൊടിയേറ്റിന് ക്ഷേത്രം തന്ത്രി പയ്യപ്പിള്ളി ഇല്ലത്ത് ബ്രഹ്മശ്രീ മാധവൻ നമ്പൂതിരി മുഖ്യ കാർമകത്വം വഹിക്കും. മേൽശാന്തി കല്ലമ്പള്ളി ഇല്ലത്ത് ബ്രഹ്മശ്രീ കേശവൻ നമ്പൂതിരി സഹകാർമികനാകും. തുടർന്ന് തിരുവരങ്ങിൽ കലാപരിപാടികളുടെ ഉദ്ഘാടനം മീനച്ചിൽ താലൂക്ക് എൻഎസ്എസ് വനിതാ യൂണിയൻ പ്രസിഡൻറ് ബിജി മനോജ് നിർവഹിക്കും.

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
ഉത്സവ ദിവസങ്ങളിൽ പതിവ് ചടങ്ങുകൾക്ക് പുറമെ ഉത്സവബലി, ഉത്സവ ബലിദർശനം, വലിയ കാണിക്ക, പ്രസാദമൂട്ട്, കാഴ്ചശ്രീബലി, ദീപാരാധന, ചുറ്റുവിളക്ക് എന്നിവ നടക്കും. തിരുവരങ്ങിൽ വിവിധ ദിവസങ്ങളിലായി തിരുവാതിര, ശാസ്ത്രീയ നൃത്ത സന്ധ്യ, നാടൻപാട്ടും ദൃശ്യാവിഷ്കാരവും, മേജർ സെറ്റ് കഥകളി, ഭരതനാട്യം, സ്റ്റേജ് ഡ്രാമ, ഭജന എന്നിവ നടക്കും.
ഏഴാം ഉത്സവ ദിവസമായ മഹാശിവരാത്രി ദിനത്തിൽ വൈകിട്ട് 5 30 മുതൽ സ്പെഷ്യൽ നാദസ്വരം, സ്പെഷ്യൽ പഞ്ചവാദ്യം, വേലകളി എന്നിവ നടക്കും. രാത്രി ഏഴിന് സമൂഹ സൈനപ്രദക്ഷിണം നടക്കും. രാത്രി 12ന് ശിവരാത്രി പൂജ, അഷ്ടാഭിഷേകം, പള്ളിവേട്ട എഴുന്നള്ളിപ്പ്, വരവേൽപ്പ്, വലിയ കാണിക്ക എന്നിവ നടക്കും. 
ഫെബ്രുവരി 27ന് വൈകിട്ട് 5.30ന് ആറാട്ട് പുറപ്പാട്, 6. 30ന് ക്ഷേത്രക്കടവിൽ ആറാട്ട്, ഏഴിന് ക്ഷേത്രം മൈതാനത്ത് ആറാട്ട് എതിരേൽപ്പ്. എതിരേൽപ്പ് ചടങ്ങിന് തൃപ്പൂണിത്തറ ആറിൽ വി മഹേഷിന്റെ പ്രമാണത്തിൽ മേജർ സെറ്റ് മേളം അവതരിപ്പിക്കും. തുടർന്ന് ആറാട്ട് സദ്യ കൊടിയിറക്ക് 25 കലശം എന്നിവയോടെ ഉത്സവ ആഘോഷങ്ങൾ സമാപിക്കും.


Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു