തലയാഴം: തലയാഴം പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അഖില കേരള വോളിബോൾ ടൂർണമെൻ്റിന് തുടക്കമായി. മൽസരം 16ന് സമാപിക്കും. ഞായറാഴ്ച വൈകുന്നേരം 6.30ന് മാടപ്പള്ളി ഫ്ലെഡ് ലൈറ്റ് സ്റ്റേഡിയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് രമേശ്പി ദാസിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ ജോൺ വി.സാമൂവൽ ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ വോളിബോൾ ടീം മുൻ ക്യാപ്ടൻ ടോം ജോസഫ് മുഖ്യ അഥിതിയായി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജെൽസി സോണി, പഞ്ചായത്ത് അംഗങ്ങളായ ബി.എൽ.സെബാസ്റ്റ്യൻ, ടി.മധു,കെ.ബിനി മോൻ, പ്രീജു കെ. ശശി,കൊച്ചുറാണി ബേബി, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.രഞ്ജിത്ത്, എസ്.ദേവരാജൻ, ഭൈമിവിജയൻ, സിനി സലി, ഷീജഹരിദാസ്, റോസിബാബു, ഷീജ ബൈജു, ഉല്ലല പി എസ് എസ് എൽ പി എസ് ഹെഡ്മിസ്ട്രസ് എ.ആർ.ഇന്ദു, പഞ്ചായത്ത് സെക്രട്ടറി പി.അജയകുമാർ, വെറ്ററൻ വോളിബോൾ താരം ബാലകൃഷ്ണൻ മാധവശേരി, പഞ്ചായത്ത് സീനിയർ ക്ലാർക്ക് എ.റോജൻ മാത്യു തുടങ്ങിയവർ സംബന്ധിച്ചു.