Hot Posts

6/recent/ticker-posts

മൂവാറ്റുപുഴയാർ മലിനീകരണം: നാലു പഞ്ചായത്തുകളിലെ ഒന്നരലക്ഷം പേർ ദുരിതത്തിൽ: സി പി എം നേതൃത്വത്തിൻ കൺവൻഷൻ

തലയോലപ്പറമ്പ്: കെ പി പി എല്ലിൽ നിന്നും പുറന്തള്ളുന്ന മലിന ജലം കലർന്ന് മൂവാറ്റുപുഴയാർ മലിനമാകുന്നത് തടയാൻ കെ പി പി എൽ മാലിന്യ സംസ്കരണത്തിന് അത്യാധുനിക പ്ലാൻ്റ് നിർമ്മിക്കണമെന്ന് മറവൻതുരുത്ത് ചുങ്കത്ത് സി പി എമ്മിൻ്റെ നേതൃത്വത്തിൻ ചേർന്ന കൺവൻഷൻ ആവശ്യപ്പെട്ടു. 
മലിനീകരണം മൂലം നാലു പഞ്ചായത്തുകളിലെ ഒന്നരലക്ഷം പേർ അനുഭവിക്കുന്ന ദുരിതം കമ്പനി അധികൃതരെ ബോധ്യപ്പെടുത്തുന്നതരത്തിൽ 17ന് മാർച്ചും ധർണയും നടത്താനും സി പി എം നേതൃത്വം തീരുമാനിച്ചു. പാർട്ടിയുടെ നേതൃത്വത്തിലുള്ള സമര പരിപാടിയെ തുടർന്ന് ബഹുജനങ്ങളേയും മറ്റ് രാഷ്ട്രീയ സാംസ്കാരിക സന്നദ്ധ സംഘടനകളിലുള്ളവരെയും ഉൾപ്പെടുത്തി സമരം നടത്താനാണ് സി പി എം തീരുമാനം.   
സംസ്ഥാന സർക്കാർ ഏറ്റെടുത്ത പത്രനിർമ്മാണ ഫാക്ടറിയോടുചേർന്ന് പുതിയതായി  ആരംഭിക്കുന്ന കേരള റബ്ബർ ലിമിറ്റഡ് അടക്കമുള്ള സ്ഥാപനങ്ങൾ ആയിരക്കണക്കിന് ആളുകൾക്ക്  തൊഴിൽ നൽകാൻ പര്യാപ്തമായവയാണ്. എന്നാൽ കെ പി പി എല്ലിൽ ആവശ്യമായ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഉപയോഗിക്കാത്തത് മൂലം മലിനീകരണം മൂവാറ്റുപുഴയാറിലെ കുടിവെള്ള പദ്ധതികളെയടക്കം പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയായി. നാട് വികസന കുതിപ്പിലേറണമെന്ന് ആഗ്രഹിക്കുമ്പോഴും അതിനേക്കാൾ പ്രധാനപ്പെട്ടതാണ് ജനങ്ങളുടെ കുടിവെള്ള സംരക്ഷണമെന്നും കൺവൻഷനിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. 
ജനങ്ങളുടെ കുടിവെള്ളം സംരക്ഷണമെന്ന പ്രധാന ആവശ്യം ഉന്നയിച്ചു വിളിച്ചു ചേർത്ത കൺവൻഷനിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ.പി.കെ. ഹരികുമാർ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. തലയോലപ്പറമ്പ് ഏരിയാ സെക്രട്ടറി ഡോ.സി.എം. കുസുമൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം കെ.ശെൽവരാജ്, ഏരിയ കമ്മിറ്റി അംഗങ്ങളായ പി.വി. ഹരിക്കുട്ടൻ,ടി.എസ്. താജു,കെ.എസ്. വേണുഗോപാൽ,ടി. എന്‍.സിബി,കെ.ബി. രമ,ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ, മറവൻതുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. പ്രതാപൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം രേഷ്മപ്രവീൺ, പഞ്ചായത്ത് അംഗങ്ങളായ ബി. ഷിജു,പി.കെ.മല്ലിക, സി.സുരേഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.


Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
സ്ഥാപന ഉടമകൾ ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും!
കിടങ്ങൂര്‍ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽ ഡി എഫ്
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
171 ഇടവകകളെ ഏകോപിപ്പിച്ച്‌ പാലായിൽ മഹാസമ്മേളനം നടന്നു; മാരക ലഹരി വസ്തുക്കള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുന്നു എന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ പാലായിൽ നടന്നു
പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ; സംഭവം പത്തനംതിട്ടയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ
പാലാ നഗരസഭ ഓപ്പൺ ജിം തുറന്നു