പാലാ: കെ.എസ്.ആർ.ടി.സിയിൽ നിന്നും വിരമിച്ച ജീവനക്കാരുടെ സ്നേഹസംഗമം പാലാ മിൽക് ബാർ ആഡിറ്റോറിയത്തിൽ നടന്നു. ആരോഗ്യമുള്ള കാലത്ത് പൊതുമേഖലാ സ്ഥാപനമായ കെ.എസ് ആർ.ടി.സിയെ സേവിച്ച ഞങ്ങൾക്ക് ജീവിത സായന്തനത്തിൽ പെൻഷൻ പോലും നൽകാതെ ജീവിതം ദുരിതമയമാക്കി മാറ്റുമ്പോൾ ഞങ്ങൾക്കും വോട്ടുണ്ടെന്ന് ഭരണക്കാർ ഓർക്കുന്നത് നന്നാണെന്ന് സ്നേഹസംഗമം ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടറി അശോക് കുമാർ ഓർമിപ്പിച്ചു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
യോഗത്തിൽ എവി സാമുവേൽ (പാലാ യൂണിറ്റ് പ്രസിഡണ്ട്, മോഹൻ മാത്യൂ ( സ്റ്റേറ്റ് ഓർഗനൈസിംഗ് സെക്രട്ടറി), അപ്പുക്കുട്ടൻ കെ (സ്റ്റേറ്റ് ഓർഗനൈസിംഗ് സെക്രട്ടറി), പി.കെ രാമചന്ദ്രൻ നായർ, സുമേഷ് ജോൺ, വാരിജാക്ഷൻ (ജോയിൻ്റ് സെക്രട്ടറി), ജോസ് ജേക്കബ്ബ് എന്നിവർ പ്രസംഗിച്ചു. കെ.കെ സുകുമാരൻ സ്വാഗതവും എൻ.ജി.ആർ നായർ കൃതജ്ഞതയും പറഞ്ഞു.
