വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടത്തുന്ന കോടി അർച്ചനയുടേയും വടക്കു പുറത്തുപാട്ടിൻ്റേയും കാൽനാട്ടുകർമ്മം 21ന് നടക്കും. വടക്കുപുറത്ത് പാട്ടിൻ്റെ പ്രാരംഭ ചടങ്ങാണ് കാൽനാട്ട് കർമ്മം.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
മീന മാസത്തിലെ കാർത്തിക നാൾ 41-ാം ദിവസം വരുന്ന രീതിയിൽ മുൻകൂട്ടിമുഹൂർത്തം നിശ്ചയിച്ച് 20ലധികം അടി ഉയരവും 30 നും 35 നും മധ്യേ ഇഞ്ച് വണ്ണവുമുള്ള പ്ലാവ് നിലത്ത് സ്പർശിക്കാതെ വെട്ടിയെടുത്ത് ക്ഷേത്രത്തിൽ സ്ഥാപിച്ച് ദേവീ സാന്നിദ്ധ്യം കൽപിച്ച് വടക്കുപുറത്ത് പാട്ട് കഴിയുന്നത് വരെ പ്രത്യേക പൂജ നടക്കും.
കോടി അർച്ചന മാർച്ച് 17 മുതൽ ഏപ്രിൽ 13 വരെയും വടക്കുപുറത്തു പാട്ട് ഏപ്രിൽ രണ്ടു മുതൽ 13 വരെയാണ് നടക്കുന്നത്. ബ്രഹ്മശ്രീ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരിയുടേയും ബ്രഹ്മശ്രീ കിഴക്കിനിയേടത്ത് മേക്കാട്ട് മാധവൻ നമ്പൂതിരിയുടേയും മുഖ്യകാർമ്മികത്വത്തിൽ 27 നക്ഷത്രങ്ങൾക്കും 27 ദിവസങ്ങളിലായി കോടി അർച്ചന നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.