വൈക്കം: വൈക്കം നഗരസഭ ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കാർഷിക മേഖലയിൽ 27 ലക്ഷം രൂപ വിനിയോഗിച്ചു നടപ്പാക്കുന്ന പദ്ധതികൾക്ക് തുടക്കമായി. നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ് പദ്ധതി ഉദ്ഘാടനം നിർവഹിച്ചു.
നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സിന്ധു സജീവൻ പദ്ധതി വിശദീകരണം നടത്തി. നൂതന കാർഷിക സംവിധാനമായ തിരിനന, തെങ്ങിന് വളം, അടുക്കളത്തോട്ടമൊരുക്കാൻ വളം നിറച്ചഎച്ച്ഡി പി ഇ ചട്ടികൾ തുടങ്ങിയവയാണ് ഇക്കുറി പദ്ധതിയിലുള്ളത്.
കൃഷി ഓഫീസർ ഷീലാറാണി, നഗരസഭകൗൺസിലർമാരായ രാജശേഖരൻ, അശോകൻ, രാധികശ്യാം, മോഹനകുമാരി, കൃഷി ഉദ്യോഗസ്ഥരായ മെയ്സൺ മുരളി, സിജി, നിമിഷ, ആശ തുടങ്ങിയവർ പങ്കെടുത്തു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800