വൈക്കം: പഠിച്ചു വളർന്ന് വിവിധ സ്ഥലങ്ങളിലേയ്ക്ക് വിവാഹം കഴിച്ചു അയക്കപ്പെട്ടവർ വർഷങ്ങൾക്ക് ശേഷം സൗഹൃദത്തിൻ്റെ മധുരം പങ്കിടാൻ കരിയാറിൻ്റെ തീരത്ത് ഒത്തുകൂടി. വൈക്കം വെച്ചൂർ ശാസ്തക്കുളം പിഴയിൽ ക്ഷേത്രത്തിനു സമീപത്തു നിന്നു കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലേക്ക് വിവാഹം കഴിച്ചു അയക്കപ്പെട്ട 50ഓളം വനിതകളാണ് ചിത്രശലഭങ്ങൾ എൻ്റെ പ്രിയപ്പെട്ടവർക്കായി എന്നപേരിൽ കൂട്ടായ്മ രൂപീകരിച്ച് ഒന്നിച്ചു കൂടിയത്.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
ശാസ്തക്കുളംപിഴയിൽ ക്ഷേത്രം, ദർശന ബസ് സ്റ്റോപ്പ്, വായനശാല, സ്കൂൾ, കോളജ് എന്നിവടങ്ങളിലൂടെ അടുത്തിടപഴകി വളർന്ന ആഴമേറിയ സ്നേഹ ബന്ധത്തിൻ്റെ ഇഴയടുപ്പം ഒട്ടും കുറഞ്ഞിട്ടില്ലെന്ന് തമ്മിൽ കണ്ടപ്പോൾ അവർ തൊട്ടറിഞ്ഞു. വത്സലപണിക്കർ, സുനിമോൾ, സരളാദേവി, യമുന, പവിഴം, സെലീന എന്നിവരുടെ ശ്രമഫലമായാണ് വിവിധ സ്ഥലങ്ങളിൽ നിന്നു കൂട്ടുകാരികൾ സ്നേഹ തീരത്തെത്തിയത്.
നഴ്സ്, ഡോക്ടർ, ബിസിനസുകാർ, സ്വയംതൊഴിലിലേർപ്പെടുന്നവരടക്കം വിവിധ മേഖലയിലുള്ളവർ മധുരം പങ്കിട്ടാണ് പുനസമാഗമത്തിൻ്റെ ഊഷ്മളത നുകർന്നത്. സർവീസിൽ നിന്നു വിരമിച്ചവരും ഇപ്പോഴും ജോലിയിൽ തുടരുന്നവരും ശാരീരിക അവശതകൾ ഉള്ളവരുമൊക്കെ വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ട് മനസു തുറന്നപ്പോൾ 25 വയസ് കുറഞ്ഞതുപോലെയായി.