Hot Posts

6/recent/ticker-posts

വെച്ചൂർ ഫെസ്റ്റ്: വെച്ചൂർ പശുവിനെ അനുസ്മരിച്ച്‌ 'പശു പാട്ട്' പാടി വൈക്കം വിജയലക്ഷ്മി

വെച്ചൂർ: വെച്ചൂർ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ച വെച്ചൂർ ഫെസ്റ്റിൽ വെച്ചൂരിലെ കലാകാരൻമാരെ ആദരിച്ചു. വേമ്പനാട് കായലോരത്ത് വെച്ചൂർ പള്ളിയുടെ പടിഞ്ഞാറു ഭാഗത്ത് വെച്ചൂർ പെരുമയെന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ മലയാളത്തിൻ്റെ പൂങ്കുയിൽ വൈക്കം വിജയലക്ഷ്മി മുഖ്യാതിഥിയായിരുന്നു. 

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
വെച്ചൂർ പശുവിനെ അനുസ്മരിച്ചു പശു പാട്ട് പാടി ശ്രോതാക്കളെ ആവേശത്തിലാക്കിയ വിജയലക്ഷ്മി എ ആർ എം എന്ന ചിത്രത്തിലെ അങ്ങുവാനകോണിലെയെന്നു തുടങ്ങുന്ന ഹിറ്റ് ഗാനവും പാടി ഉത്സവത്തിന് മിഴിവേകി. 
വൈക്കം വിജയലക്ഷ്മി, തിരക്കഥാകൃത്തും വെച്ചൂർ സ്വദേശിയുമായ എം. സിന്ധുരാജ്, കലാഭവൻ ചാക്കോച്ചൻ, ചലച്ചിത്രനടൻ ഹരികൃഷ്ണൻ, ചിത്രകാരൻ ശ്രീനാഥ് എസ്. തമ്പി, അരുൺ ബ്രിട്ടോ, സന്തോഷ്, ഷോക് , സുമേഷ്, സുധീഷ്, രാകേഷ് പഞ്ചാരി, വെച്ചൂർ കണ്ണൻ, അനിൽകുമാർ, കെ.എസ്. നിള തുടങ്ങിയവരെ ഉപഹാരം നൽകി പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ഷൈല കുമാർ ആദരിച്ചു. 
പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ഷൈല കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാ.പോൾ ആത്തപ്പള്ളി,ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.മനോജ്കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിൻസി ജോസഫ്, പഞ്ചായത്ത് അംഗം സോജിജോർജ്, പി.കെ. മണിലാൽ, ബിന്ദുരാജു, സ്വപ്ന മനോജ്, ഗീതാ സോമൻ, ആൻസി തങ്കച്ചൻ, തിരക്കഥാകൃത്ത് എം. സിന്ധുരാജ്, രാഷ്ട്രീയ കക്ഷി നേതാക്കളായ വക്കച്ചൻ മണ്ണത്താലി, കെ.എം.ബിനോഭായ്, വ്യാപാരി വ്യവസായി പ്രതിനിധികളായയു. മൈക്കിൾ, ഇ.ഡി. മണികണ്ഠൻ തുടങ്ങിയവർ സംബന്ധിച്ചു.


Reactions

MORE STORIES

ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു
എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ഒന്നും മൂന്നും സ്ഥാനം ഉൾപ്പെടെ 14 എ ഗ്രെയ്ഡോടെ മികച്ച നേട്ടം
ചേർപ്പുങ്കൽ ബി വി എം കോളേജിൽ അധ്യാപക ഒഴിവ്