തലയോലപറമ്പ്: ഫുട്ബോൾ, ക്രിക്കറ്റ് കായികപ്രേമികൾക്ക് കളിക്കാനും പരിശീലനം നടത്താനുമായി തലയോലപറമ്പ് വരിക്കാംകുന്നിൽ ഫുട്ബോൾ ടർഫും ക്രിക്കറ്റ് ടർഫും ക്രിക്കറ്റ് നെറ്റ്സും ഒത്തുചേർന്ന ടർഫ് കോർണർ. കോട്ടയം ജില്ലയിലെ ഏറ്റവും വലിപ്പമേറിയതും വൈക്കം താലൂക്കിലെ ആദ്യത്തേതുമായ ടർഫ് കോർണറാണിത്.
നാട്ടിൻപുറങ്ങളിൽ കുട്ടികൾക്ക് കളിക്കാൻ പൊതുഇടങ്ങൾ കുറഞ്ഞുവരുന്നതും കുട്ടികളുംയുവാക്കളും ലഹരിക്ക് അടിമപ്പെടുന്നതും കണക്കിലെടുത്ത് കാഞ്ഞിരമറ്റം കൈയ്യാലപറമ്പിൽ മനു മോഹനും മാതാവ് ഉഷ മോഹനും ചേർന്നാണ് വരിക്കാംകുന്നിൽ 50 സെൻ്റ് സ്ഥലം ലീസിനെടുത്ത് 60 ലക്ഷം രൂപ ചെലവഴിച്ച് ടർഫ് കോർണർ ഒരുക്കിയത്. പകലും രാത്രിയും കളിയും ഫുട്ബോൾ ക്രിക്കറ്റ് പരിശീലനവും നടത്തുന്നതിനുള്ള സജ്ജീകരണങ്ങൾ ഇവിടെയുണ്ട്.
വെള്ളൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എൻ.സോണികയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സി.കെ.ആശ എം എൽ എ പന്ത് തട്ടി ടർഫ് കോർണറിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. തലയോലപറമ്പ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ വിപിൻചന്ദ്രൻ ആദ്യ മത്സരം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ടർഫ് നിർമ്മിച്ച ബിബിൻ ബാബുവിനെ മനുമോഹനും ഉഷ മോഹനും ചേർന്ന് ഉപഹാരം നൽകി അനുമോദിച്ചു.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.കെ. സന്ധ്യ, വെള്ളൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാധാമണി മോഹനൻ, പഞ്ചായത്ത് അംഗങ്ങളായ ലൂക്ക് മാത്യു,ലിസിസണ്ണി, മഹിളാമണി, ആർ. നികിതകുമാർ, ശാലിനി മോഹനൻ, കുര്യാക്കോസ് തോട്ടത്തിൽ, ഒ.കെ. ശ്യാംകുമാർ, ജയ അനിൽ, കെ.എസ്. സച്ചിൻ, ജെ. നിയാസ്, സുമതാമസ്, ഷിനി സജു, ബേബി പുച്ചുകണ്ടം, മിനി ശിവൻ തുടങ്ങിയവർ സംബന്ധിച്ചു. ഫുട്ബോൾ, ക്രിക്കറ്റ് പരിശീലനത്തിനായി 9544295597 എന്ന നമ്പറിൽ ബന്ധപ്പെടണം.