വൈക്കം: കുടുംബശ്രീ ജില്ലാ മിഷൻ്റെയും നബാർഡിന്റെയും നേതൃത്വത്തിൽ വൈക്കം കായലോര ബീച്ചിൽ കഫേ കുടുംബശ്രീ ഭക്ഷ്യമേള തുടങ്ങി. കേരളത്തിലെ വിവിധ ജില്ലകളിലെ കുടുംബശ്രീ സംരംഭകരാണ് രുചിയുടെ മാന്ത്രികത ജനങ്ങളിലേക്ക് എത്തിക്കാനായി എത്തിയത്.
മേളയിൽ കുടുംബശ്രീയുടെ വിവിധ യൂണിറ്റു കളുടെ രുചികരമായ വിഭവങ്ങളും തനതുൽപന്നങ്ങളും പ്രദർശിപ്പിച്ചു. ലൈവ് ഫുഡ് സ്റ്റാളുകളും ലൈവ് ജ്യൂസ് കൗണ്ടറുകളുമുണ്ട്. അഞ്ചുദിവസങ്ങളിലായി നടക്കുന്ന മേളയുടെ ഭാഗമായി കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, ബാലസഭകുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും.
കുടുംബശ്രീ ജില്ലാ മിഷൻ ഡിഎംസി അഭിലാഷ് കെ.ദിവാകർ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ .ആർ.ഷൈലകുമാർ, രമേഷ് പി.ദാസ്, വൈക്കം നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ്, നഗര സഭ കൗൺസിലർമാരായ എൻ. അയ്യപ്പൻ, സിന്ധു സജീവൻ, ബിന്ദുഷാജി,എസ്. ഹരിദാസൻനായർ, ബി.രാജശേഖരൻ, അശോകൻ വെള്ളവേലി, ആർ. സന്തോഷ്, ലേഖശ്രീകുമാർ, രാജശ്രീവേണുഗോപാൽ, പി.ഡി.ബിജിമോൾ, വൈക്കം നഗരസഭകുടുംബശ്രീ ചെയർപേഴ്സൺ സൽബിശിവദാസ്, മറവൻതുരുത്ത് സിഡിഎസ് ചെയർപേഴ്സൺബിന്ദു സുനിൽ തുടങ്ങിയവർ സംബന്ധിച്ചു.