തലയോലപ്പറമ്പ്: നാല് നൂറ്റാണ്ട് പഴക്കമുള്ള അതിപുരാതനമായ പൊതി തൃക്കരായിക്കുളം മഹാദേവക്ഷേത്രം നവീകരണത്തിനു ശേഷം ശ്രീകോവിലിൻ്റെ മകുടത്തിന് മുകളിൽ പ്രതിഷ്ഠിക്കുന്ന താഴികക്കുടം വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയ്ക്ക് ഭക്തിനിർഭരമായ വരവേൽപ്പ്.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
പൂഴിക്കോൽ ഗുരുമന്ദിരത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്ര കീഴൂർ ഭഗവതി ക്ഷേത്രം, ശാസ്താ ക്ഷേത്രം, പൊതി മഹാവിഷ്ണുക്ഷേത്രം, പുണ്ഡരീകപുരം ക്ഷേത്രം, അയ്യൻകോവിൽ ക്ഷേത്രം, തിരുപുരം, മാത്താനം, കാർത്ത്യായനി ക്ഷേത്രം തുടങ്ങി ക്ഷേത്രങ്ങളിലും വിവിധ സംഘടനകളുടെയും ഭക്തജനങ്ങളുടെയും നേതൃത്വത്തിൽ ഭക്തിനിർഭരമായ വരവേൽപ്പാണ് നൽകിയത്. നിറപറയും പൂജാ ദ്രവ്യങ്ങളും സമർപ്പിച്ചാണ് ഭക്തജനങ്ങൾ വരവേറ്റത്.
പുനരുദ്ധാരണ സമിതി പ്രസിഡന്റ് പി. വി.സുരേന്ദ്രൻ, കൺവീനർ എസ്.എൻ.സുരേഷ് കുമാർ, ദേവസ്വം ഭരണസമിതിയംഗം ജി.എസ്.വേണു ഗോപാൽ, ദേവസ്വം, പുനരുദ്ധാരണ സമിതി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി. പതിറ്റാണ്ടുകളായി ശ്രീകോവിൽ ജീർണ്ണാവസ്ഥയിലായതിനെ തുടർന്ന് പൊളിച്ച് മാറ്റി പൂർണ്ണമായി തേക്ക് തടിയിലാണ് ഇരുനിലകളോട് കൂടിയ പുതിയ ശ്രീ കോവിൽ നിർമ്മിക്കുന്നത്.