വൈക്കം: വൈക്കം ചെമ്പ് പനങ്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിനോടനുബന്ധിച്ച് ചിലമ്പ് പൂരാഘോഷ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 250 ൽ പരം കലാകാരൻമാർ അണിനിരന്ന ഉത്സവഘോഷ യാത്രയുടെ ഭദ്രദീപ പ്രകാശനം നടന്നു. മത സൗഹാർദത്തിൻ്റെ മാറ്റൊലിയായി നാട് ഒരുക്കുന്ന വർണ കാഴ്ചകളുടെ ആരംഭം ചെമ്പ് ചാത്തനാട്ട് ക്ഷേത്ര സന്നിധിയിൽ നിന്നാണ് ആരംഭിച്ചത്.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
ചാത്തനാട്ട് ക്ഷേത്ര സന്നിധിയിൽ കോട്ടയം ഡിവൈഎസ്പി കെ. ജി. അനീഷ് നിർവഹിച്ചു. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, വൈക്കം സി ഐ എസ്. സുഖേഷ്, ക്ഷേത്രം ഉടമ സുരേഷ് മണ്ണാമ്പിൽ, ചെമ്പ് സെൻ്റ് തോമസ് കത്തോലിക്ക പള്ളി റവ. ഫാ. ഡോ. ഹോർമീസ് തോട്ടക്കര, ചെമ്പ് ജുമുഅ മസ്ജിദ് ചീഫ് ഇമാം ഹിഷാം ബദ്ബാഖവി, കെ. ജെ. പോൾ ചുമ്മാരുപറമ്പിൽ തുടങ്ങിയവർ സംബന്ധിച്ചു.