വൈക്കം: സിപിഎം ജില്ലാ സെക്രട്ടറി എ.വി.റസലിന്റെ വിയോഗത്തിൽ സി പി എം വൈക്കം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തി. വൈക്കം ബോട്ട് ജെട്ടിയിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ ഏരിയ സെക്രട്ടറി പി. ശശിധരൻ അധ്യക്ഷത വഹിച്ചു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
ജില്ലാ കമ്മിറ്റി അംഗം അഡ്വ.കെ. കെ.രഞ്ജിത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രിയ നേതാവിനെ അനുസ്മരിക്കുന്നതിനായി പാർട്ടി പ്രവർത്തകരും ബഹുജനങ്ങളും ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് ഒത്തുകൂടിയത്.
അനുസ്മരണ സമ്മേളനത്തിൽ സി. കെ.ആശ എം എൽ എ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ടി.എൻ.രമേശൻ, എം. ഡി.ബാബുരാജ്, എബ്രഹാം പഴയകടവൻ, കെ. കുഞ്ഞപ്പൻ, കെ.കെ. ഗണേശൻ, പി. ഹരിദാസ്, കെ.കെ. ശശികുമാർ, പി. സുഗതൻ, ലീനമ്മ ഉദയകുമാർ, കെ. കെ.രാജു,മോഹൻ ഡി.ബാബു, എസ്. ബിജു, എം.കെ. രവീന്ദ്രൻ, പി. അമ്മിണിക്കുട്ടൻ, അഡ്വ.ജെയിംസ് കടവൻ, സുബേർ പുളുന്തുരുത്തി എന്നിവർ പ്രസംഗിച്ചു.
