ഇലഞ്ഞി: ഇലഞ്ഞി വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ യൂണിയൻ ഉദ്ഘാടനവും ആർട്സ് ക്ലബ്ബ് ഡേയും നടന്നു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
11/02/2025 ചൊവ്വാഴ്ച നടന്ന ഉദ്ഘാടന ചടങ്ങിൽ യൂണിയൻ ചെയർമാൻ മിസ്റ്റർ അതുൽ അനിൽ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. രാജു മാവുങ്കൽ ആമുഖപ്രഭാഷണം നടത്തി. ഐ പി എസ് ഓഫീസറും, ലളിതാംബിക അന്തർജ്ജനത്തിന്റെ മകനും, മുൻ ത്രിപുര IG യുമായ എൻ.രാജേന്ദ്രൻ യൂണിയൻ ഉദ്ഘാടനം നടത്തി.
ഡയറക്ടർ ഡോ. ദിലീപ്കെ, PRO ഷാജി ആറ്റുപുറം, പ്രൊഫ. ദിവ്യ നായർ, വൈസ് ചെയർപേഴ്സൺ അമലു ബിനോയ്, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ആദർശ് പുഷ്പകരൻ എന്നിവർ സംസാരിച്ചു.